വിമാനത്തില്‍ വെച്ച് 17കാരിയെ അപമാനിക്കാന്‍ ശ്രമം: പെണ്‍കുട്ടി ഉറക്കത്തിലായ സമയത്ത് സ്പര്‍ശിച്ചു

16 second read

മുംബൈ: ദുബായിലേക്ക് സർവീസ് നടത്തുന്ന വിമാനത്തിൽ വെച്ച് 17കാരിയെ അപമാനിക്കാൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് സുമൻ ബാൽ(35) എന്നയാളെ സഹർ പോലീസ് അറസ്റ്റ് ചെയ്തു.ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ് ഇയാൾ. ഒരാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

ബന്ധുവിനൊപ്പം ദുബായിലേക്ക് യാത്ര ചെയ്യുകയായിരുന്നു പെൺകുട്ടി. സുമൻ പെൺകുട്ടിയുടെ സമീപത്തെ സീറ്റിലാണ് ഇരുന്നത്. യാത്രാമധ്യേ പെൺകുട്ടി ഉറക്കത്തിലായ സമയത്ത് സുമൻ പെൺകുട്ടിയെ അപമര്യാദയായി സ്പർശിച്ചു. ഭയന്നുപോയ പെൺകുട്ടി ദുബായിലെത്തിയ ശേഷമാണ് സംഭവത്തെക്കുറിച്ച് ബന്ധുവിനോട് പറഞ്ഞത്. തുടർന്ന് മുംബൈയിൽ തിരിച്ചെത്തിയ ശേഷം ഇരുവരും പോലീസിൽ പരാതിപ്പെടുകയായിരുന്നു.
വിമാനത്തിന്റെ സീറ്റ് നമ്പർ ഉൾപ്പെടെയുള്ളവ പരിശോധിച്ചാണ് സുമനിലേക്ക് പോലീസ് എത്തിയത്.
ഞായറാഴ്ചയാണ്‌സുമനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …