കസ്റ്റഡി മരണം: മര്‍ദനത്തിന് ഉപയോഗിച്ച ലാത്തികളും, കുരുമുളക് സ്‌പ്രേയും കണ്ടെത്തി

16 second read

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ പൊലീസ് സ്റ്റേഷനില്‍നിന്നു മര്‍ദനത്തിന് ഉപയോഗിച്ച ലാത്തികളും, കുരുമുളക് സ്‌പ്രേയും കണ്ടെത്തി. മര്‍ദനത്തിന് ഉപയോഗിച്ച രണ്ട് ലാത്തികളും, കുരുമുളക് സ്‌പ്രേയും നിയാസുമായി നടത്തിയ തെളിവെടുപ്പിലാണു കണ്ടെത്തിയത്. ലാത്തികളിലൊന്ന് ഒടിഞ്ഞതായിരുന്നു. മര്‍ദനം നടന്ന പൊലീസ് സ്റ്റേഷനിലെ ഒന്നാം നിലയിലുള്ള വിശ്രമമുറിയില്‍ നിന്നുമാണു തെളിവുകള്‍ ശേഖരിച്ചത്.

കസ്റ്റഡി മരണക്കേസില്‍ രണ്ട് പൊലീസുകാര്‍ കൂടി തിങ്കളാഴ്ച അറസ്റ്റിലായിരുന്നു. എഎസ്‌ഐ സി.ബി. റെജിമോന്‍, ഡ്രൈവര്‍ നിയാസ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. നെടുങ്കണ്ടം ക്രൈംബ്രാഞ്ച് ക്യാംപില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ 8 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് എഎസ്‌ഐയെയും ഡ്രൈവറെയും അറസ്റ്റ് ചെയ്തത്. വൈകുന്നേരം ആറുമണിക്കു പ്രതികളെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തിച്ചു തെളിവെടുത്തു. രാജ്കുമാറിനെ അനധികൃത കസ്റ്റഡിയില്‍ സൂക്ഷിച്ച ജൂണ്‍ 12 മുതല്‍ 15 വരെ ക്രൂരമായി മര്‍ദിച്ചെന്നു പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …