കൊച്ചി: ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. കൊച്ചിയിലും തൃശ്ശൂരിലുമായി അദ്ദേഹംരണ്ടു പരിപാടികളില്‍ പങ്കെടുക്കും. ഈമാസം രണ്ടാംവട്ടമാണ് മോദി കേരളത്തിലെത്തുന്നത്.ബി.പി.സി.എല്ലിന്റെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്സ്പാന്ഷന് കോംപ്ലക്സിന്റെ സമര്‍പ്പണ ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കും. തുടര്‍ന്ന് പെട്രോ കെമിക്കല്‍ കോംപ്ലക്സിന്റെ ശിലാസ്ഥാപനവും നടത്തും. തുടര്‍ന്ന് കൊച്ചിയില്‍ നടക്കുന്ന യുവമോര്‍ച്ചാ സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. പ്രധാനമന്ത്രിയെ ബി.ജെ.പി. നേതാക്കള്‍ കാണുമെങ്കിലും രാഷ്ട്രീയചര്‍ച്ചകള്‍ക്ക് സാധ്യതയില്ല. എന്നാല്‍ രാഷ്ട്രീയ പരിപാടിയില്‍ പ്രസംഗിക്കുന്ന മോദി ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ പ്രതികരിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.