കേരള വിഭാഗം ശ്രീനാരായണ ഗുരു അനുസ്മരണ പ്രഭാഷണം ഇന്ന്

17 second read

മസ്‌കത്ത്: മസ്‌കത്തിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം സംഘടിപ്പിക്കുന്ന ശ്രീനാരായണ ഗുരു അനുസ്മരണ പ്രഭാഷണം ജനുവരി ഇന്ന് വൈകുന്നേരം ആറു മണിക്ക് റൂവിയിലെ ഗോള്‍ഡന്‍ ടൂലിപ് ഹോട്ടല്‍ ഹാളില്‍ വച്ച് നടക്കും. കേരളത്തിലെ മുന്‍ അഭ്യന്തര മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ ആണ് പ്രഭാഷകന്‍.കേരളത്തിന്റെ നവോത്ഥാന നായകരില്‍പഥമ സ്ഥാനീയനാണ് ശ്രീനാരായണ ഗുരു.

സവര്‍ണ്ണമേധാവിത്വത്തിനും സമൂഹതിന്മകള്‍ക്കും എതിരെ പട പൊരുതി, കേരളത്തിലെ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്‌കര്‍ത്താവാണു ശ്രീ നാരായണ ഗുരു. അന്നു കേരളത്തില്‍ നിലനിന്നിരുന്ന സവര്‍ണ മേല്‍ക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ ശാപങ്ങള്‍ക്കെതിരെ അദ്ദേഹം പ്രവര്‍ത്തിച്ചു. മറ്റുള്ളവരോടുള്ള തുറന്ന സമീപനവും അഹിംസാപരമായ തത്ത്വചിന്തയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു. സാമൂഹ്യതിന്മകള്‍ക്കെതിരെയുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. കേരളത്തെ നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് നയിക്കുവാന്‍ ബോധപൂര്‍വ്വമായി ചിലര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ശ്രീനാരായണഗുരു അനുസ്മരണ പ്രഭാഷണത്തിനു ഏറെ പ്രസക്തിയുണ്ട്.

കഴിഞ്ഞ 17 വര്‍ഷമായി കേരള വിഭാഗം നടത്തി വരുന്ന ശ്രീനാരായണ ഗുരു അനുസ്മരണ പ്രഭാഷണത്തില്‍ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, സുഭാഷിണി അലി, രാജന്‍ ഗുരുക്കള്‍, കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, തുടങ്ങി ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ മുന്‍ കാലങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. മസ്‌കത്തിലെ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും. ”മുന്‍ കാലങ്ങളില്‍ ആയിരത്തിലേറെ പേര്‍ പങ്കെടുത്തിരുന്ന പരിപാടിയില്‍ ഈ വര്‍ഷവും നല്ല പങ്കാളിത്തം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു”- കേരള വിഭാഗം കണ്‍വീനര്‍ രതീശന്‍ അറിയിച്ചു. മസ്‌കറ്റിലെ പൊതു സമൂഹത്തെ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …