ലോക്‌സഭാംഗം എന്‍.കെ.പ്രേമചന്ദ്രന് ഇ.അഹമ്മദ് പുരസ്‌കാരം

16 second read

മസ്‌കത്ത്: മുസ്ലിം ലീഗ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ഇ.അഹമ്മദിന്റെ സ്മരണാര്‍ഥം മസ്‌കത്ത് കെഎംസിസി കേന്ദ്ര കമ്മിറ്റി എര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം ലോക്‌സഭാംഗം എന്‍.കെ.പ്രേമചന്ദ്രന്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം അടുത്തമാസം 8നു മസ്‌കത്തില്‍ നടക്കുന്ന ഇ.അഹമ്മദ് അനുസ്മരണ സംഗമത്തില്‍ സമ്മാനിക്കും.
ഒമാനില്‍ നിന്നുള്ള പ്രവാസി ഭാരതീയ അവാര്‍ഡ് ജേതാവ് വി.ടി.വിനോദിനെ ആദരിക്കും പാര്‍ലമെന്റിനകത്തും പുറത്തും പിന്നാക്ക – ന്യൂനപക്ഷ വിഷയങ്ങളില്‍ സജീവമായി ഇടപെടുന്നതു കണക്കിലെടുത്താണു പ്രേമചന്ദ്രനെ തിരഞ്ഞെടുത്തതെന്നു മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ രണ്ടത്താണി പറഞ്ഞു. കെഎംസിസി കേന്ദ്ര കമ്മിറ്റി ട്രഷറര്‍ കെ. യൂസഫ് സലിം, വൈസ് പ്രസിഡന്റ് അഷറഫ് നാദാപുരം, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അഷറഫ് കിണവക്കല്‍, കണ്‍വീനര്‍ റഫീഖ് അമീന്‍, വൈസ് ചെയര്‍മാന്‍ സകരിയ തളിപ്പറമ്പ് എന്നിവരും പങ്കെടുത്തു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …