ഫീട്ടൗണ്: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ സിയെറാ ലിയോണിന്റെ തലസ്ഥാനമായ ഫ്രീട്ടൗണില് പ്രളയത്തിലും മണ്ണിടിച്ചിലിലും 312 പേര് മരിച്ചു. റെഡ്ക്രോസ് വക്താവ് പാട്രിക് മസക്കായിയാണ് ഇക്കാര്യം അറിയിച്ചത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. രണ്ടായിരത്തിലേറെ പേര്‍ക്ക് വീടുനഷ്ടപ്പെട്ടതായി ദുരന്തനിവാരണസേനാ അധികൃതര്‍ അറിയിച്ചു. 180 പേരുടെ മൃതദേഹങ്ങള്‍ ലഭിച്ചിട്ടുണ്ട്. മരിച്ചതിലേറെയും കുട്ടികളാണ്. നൂറിലേറെ പേര് ഇപ്പോഴും തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ ക്കിടയിലാണെന്ന് സിയെറാ ലിയോണ്‍ വൈസ് പ്രസിഡന്റ് വിക്ടര്‍ ഫോ പറഞ്ഞു. അപകടസ്ഥലത്തുനിന്ന് ജനങ്ങളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദഹം പറഞ്ഞു. മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ ആവശ്യത്തിനുള്ള സൗകര്യങ്ങളില്ലെന്നും പരാതിയുയരുന്നുണ്ട്.