പുതിയ എംബസി പരിസരത്ത് നടക്കുന്ന ആവേശത്തിലാണ് മനാമ ഇന്ത്യന്‍ പ്രവാസികള്‍

16 second read

മനാമ: ഇത്തവണത്തെ സ്വാതന്ത്ര്യ ദിനാഘോഷം സീഫിലെ പുതിയ എംബസി പരിസരത്ത് നടക്കുന്ന ആവേശത്തിലാണ് ഇന്ത്യന്‍ പ്രവാസികള്‍. 2.8 ദശലക്ഷം ദിനാര്‍ ചെലവില്‍ നിര്‍മിക്കുന്ന പുതിയ എംബസി കോംപ്ലക്‌സിന്റെ നിര്‍മാണം പൂര്‍ത്തിയായി ക്കൊണ്ടിരിക്കുകയാണ്. ഏതാനും മാസങ്ങള്‍ക്കകം അദ്‌ലിയയിലെ ഓഫിസ് പുതിയ കെട്ടിടത്തിലേക്ക് മാറാനാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍.എംബസി നിര്‍മാണത്തിനായി 2005ലാണ ഇവിടെ ഭൂമി വാങ്ങുന്നത്. 2013 ഡിസംബറില്‍ അന്നത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ശിദ് ആണ് കെട്ടിടത്തിന്റെ തറക്കല്ലിടുന്നത്. 2014 ഫെബ്രുവരിയില്‍ പണി തുടങ്ങി. എംബസി കെട്ടിടത്തിന് സമീപം ഉദ്യോഗസ്ഥര്‍ക്കായുള്ള താമസസ്ഥലവും നിര്‍മിച്ചിട്ടുണ്ട്.

ഏതാണ്ട് 3,100 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലാണ് പ്രധാന കെട്ടിടം പണിതത്.ഇതില്‍ കോണ്‍സുലാര്‍ ഹാള്‍, ഓഫിസ്, ഇന്റര്‍വ്യൂ റൂമുകള്‍, ലേബര്‍ സെക്ഷന്‍ ഹാള്‍, ലൈബ്രറി, 400 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള മള്‍ട്ടിപര്‍പസ് ഹാള്‍ എന്നിവയുണ്ട്. ഇതില്‍ 500 പേര്‍ പങ്കെടുക്കുന്ന പരിപാടികള്‍ നടത്താനാകും. കെട്ടിടം മോഡി പിടിപ്പിക്കാനായി ഇന്ത്യയിലെ ജോധ്പൂരില്‍ നിന്നും ആഗ്രയില്‍ നിന്നുമുള്ള കല്ലുകളാണ് ഉപയോഗിച്ചിട്ടുള്ളത്1973ലാണ് ബഹ്‌റൈനിലെ ഇന്ത്യന്‍ നയതന്ത്ര കേന്ദ്രം തുടങ്ങുന്നത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ സുഹാറിന് സമീപം ലിവ റൗണ്ട് എബൗട്ടിലുണ്ടില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ട…