ചേര്‍ത്തല: കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി മഹേശന്റെ ആത്മഹത്യ സംബന്ധിച്ച അന്വേഷണത്തില്‍ നിന്ന് രക്ഷനേടാന്‍ വെള്ളാപ്പള്ളി നടേശന് കൈകാലിട്ട് അടി തുടങ്ങി. എന്തു വന്നാലും പിണറായി സര്‍ക്കാര്‍ സംരക്ഷിക്കുമെന്നൊരു ബോധം ഉള്ളിലുണ്ടെങ്കിലും ബന്ധുക്കള്‍ പ്രക്ഷോഭം തുടങ്ങുകയും കോടതിയെ സമീപിക്കുകയും ചെയ്താല്‍ പണി കിട്ടുമെന്ന് മനസിലാക്കി ഒരു മുഴം മുമ്പേ എറിഞ്ഞിരിക്കുകയാണ് വെള്ളാപ്പള്ളി. ഇന്നലെ പത്രസമ്മേളനത്തിലെ അദ്ദേഹത്തിന്റെ ശരീരഭാഷയും പ്രസ്താവനകളും സസൂക്ഷ്മം നിരീക്ഷിച്ചാല്‍ ഇക്കാര്യം മനസിലാകും. ഉള്ളിലുള്ള ഭയവും പരിഭ്രമവും പുറമേ കാണിക്കാതെ ആരോ പഠിപ്പിച്ചു വിട്ട കാര്യങ്ങള്‍ സ്വതസിദ്ധമായ ശൈലിയില്‍ അവതരിപ്പിക്കുകയാണ് വെള്ളാപ്പള്ളി ചെയ്തത്. …