കേന്ദ്രസര്‍ക്കാരിനെതിരേ എഫ്ബി ലൈവുമായി കോണ്‍ഗ്രസ് നേതാവ്: അതും പഞ്ചായത്ത് പ്രസിഡന്റിന്റെ കസേരയില്‍ കയറി ഇരുന്ന്

16 second read

തിരുവല്ല: കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തിലെ പ്രസിഡന്റിന്റെ കസേരയില്‍ കയറി ഇരുന്ന് കോണ്‍ഗ്രസ് നേതാവ് കേന്ദ്രസര്‍ക്കാരിനെതിരേ എഫ്ബി ലൈവിട്ടു. സംഗതി സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയതോടെ താന്‍ പ്രസിഡന്റിന്റെ കസേരയില്‍ ഇരുന്നില്ലെന്ന വിശദീകരണവുമായി നേതാവ് രംഗത്തു വന്നു. കോണ്‍ഗ്രസ് നേതാവ് അനീഷ് വരിക്കണ്ണാമലയാണ് വിവാദ നായകന്‍. കോയിപ്രം പഞ്ചായത്ത് ഓഫീസ് കോണ്‍ഗ്രസ് ഓഫീസാക്കിയെന്ന് ആരോപണത്തിന് മൂര്‍ച്ച കൂട്ടിക്കൊണ്ടാണ് നേതാവ് പഞ്ചായത്ത് പ്രസിഡന്റിന്റെ കസേരയില്‍ ഇരുന്ന് ഫേസ് ബുക്ക് ലൈവ് വിട്ടത്. അതേസമയം താന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ കസേരയില്‍ ഇരുന്നില്ലെന്ന് ആരോപണ വിധേയനായ കോണ്‍ഗ്രസ് നേതാവ് അനീഷ് വരിക്കണ്ണാമലയും പറയുന്നു.

ബുധനാഴ്ച അനീഷ് വരിക്കണ്ണാമല കേന്ദ്രസര്‍ക്കാരിനെതിരെ നടത്തിയ ഫേസ് ബുക്ക് ലൈവാണ് പുലിവാല് പിടിച്ചത്. കോവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഹൃദയംകൊണ്ട് തീരുമാനമെടുക്കുക എന്നാവശ്യപ്പെട്ട് നടത്തിയ ഓണ്‍ലൈന്‍ പ്രതിഷേധപരിപാടിയാണ് പഞ്ചായത്ത് ഓഫീസില്‍ വച്ച് നടന്നത്.

കോയിപ്രം ഗ്രാമപഞ്ചായത്തില്‍ നിലവില്‍ കോണ്‍ഗ്രസിലെ മോന്‍സി കിഴക്കേടത്താണ് പ്രസിഡന്റ്. സിപിഎം സ്വതന്ത്രാംഗമായ ശ്രീലേഖ വിജയകുമാര്‍ വൈസ് പ്രസിഡന്റുമാണ്. അനീഷ് വരിക്കണ്ണാമല നടത്തിയ ലൈവില്‍ വൈസ് പ്രസിഡന്റിന്റെ ബോര്‍ഡ് വ്യക്തമായി കണ്ടതോടെയാണ് ഇത് പഞ്ചായത്ത് ഓഫീസില്‍ നിന്നാണെന്ന് വ്യക്തമായത്. നേരത്തേ തന്നെ പഞ്ചായത്ത് ഓഫീസില്‍ കോണ്‍ഗ്രസ് യോഗം ചേര്‍ന്നതായി സിപിഎം ആരോപിച്ചിരുന്നു.

ബിജെപി നേതാക്കളും പഞ്ചായത്ത് നടപടികള്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നു. പ്രൈവറ്റ് ലിമിറ്റഡ് കമ്പനിപോലെയാണ് കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രവര്‍ത്തിക്കുന്നതെന്ന് ബിജെപി ആരോപിക്കുന്നു. 17 അംഗ ഗ്രാമപഞ്ചായത്തില്‍ ആറ് കോണ്‍ഗ്രസ് അംഗങ്ങളാണുള്ളത്. സ്വതന്ത്രരുടെ പിന്തുണയോടെയാണ് ഭരിക്കുന്നത്. ഒരു സ്വതന്ത്ര അംഗം ഉള്‍പ്പെടെ മൂന്ന് പേര്‍ വീതമാണ് ഇടതുപക്ഷത്തിനും ബിജെപിക്കുമുള്ളത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി

ഒട്ടാവ: മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി. ടൊറോന്…