എങ്ങും കശ്മീരിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നിറയുമ്പോള്‍ നാളെ ഹര്‍ത്താലാണോ എന്ന് സഖാക്കളോട് ചോദിച്ച് ബിജെപി ജനറല്‍ സെക്രട്ടറി. സദ്ദാം ഹുസ്സൈനെ തൂക്കിലേറ്റിയപ്പോള്‍ ഹര്‍ത്താല്‍ നടത്തിയ പാര്‍ട്ടി ആയതുകൊണ്ട് ചോദിക്കുകയാണ് എന്നായിരുന്നു സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചത്. സിപിഎമ്മിന്റെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കൈവിട്ട് പോയ വോട്ട് തിരിച്ച് പിടിക്കാന്‍ പറ്റുമോ എന്ന് നോക്കുമായിരിക്കും എന്നും നേതാക്കന്മോര് ഭയങ്കര ബുദ്ധിമാന്മാരായതുകൊണ്ട് എന്തും പ്രതീക്ഷിക്കാമെന്നും സുരേന്ദ്രന് പരിഹസിക്കുന്നു. തീര്‍ത്തും അപ്രതീക്ഷിതമായ നീക്കത്തിലൂടെയാണ് ജമ്മു കശ്മീരിന് സവിശേഷ അധികാരമുള്ള സംസ്ഥാനമെന്ന പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370 അനുച്ഛേദം രാഷ്ട്രപതി റദ്ദാക്കിയത്. കേന്ദ്ര …