‘പാതിരാകറക്കം’ശ്രീറാം വെങ്കിട്ടരാമനെ ഇന്ന് സസ്‌പെന്‍ഡ് ചെയ്യും: കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി

16 second read

തിരുവനന്തപുരം:ശ്രീറാം വെങ്കിട്ടരാമനെ ഇന്ന് സസ്‌പെന്‍ഡ് ചെയ്യും. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഡി.ജി.പി. ലോക്നാഥ് ബെഹ്റ ചീഫ് സെക്രട്ടറി ടോം ജോസിന് കൈമാറി. തിങ്കളാഴ്ച മുഖ്യമന്ത്രി പരിശോധിക്കും.
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ 48 മണിക്കൂര്‍ റിമാന്‍ഡിലായാല്‍ പ്രത്യേകിച്ച് ഉത്തരവില്ലെങ്കില്‍ത്തന്നെ സസ്‌പെന്‍ഷനിലാവുമെന്നാണ് ചട്ടം. പിന്നീട് സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഉത്തരവ് വേണം. ശ്രീറാമിനെ റിമാന്‍ഡുചെയ്തത് ശനിയാഴ്ച രാത്രിയോടെയാണ്. സിവില്‍സര്‍വീസ് പെരുമാറ്റച്ചട്ടമനുസരിച്ച് ഉദ്യോഗസ്ഥന്‍ മദ്യപിച്ച് പൊതുസ്ഥലത്ത് എത്തുന്നതുപോലും അച്ചടക്കനടപടിക്ക് കാരണമാകും. ശ്രീറാമിനോട് പക്ഷപാതംകാട്ടി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും ഉടന്‍ നടപടിയുണ്ടാവും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …