ന്യൂഡല്‍ഹി :കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ബിഎസ്എന്‍എല്ലിന്റെ നഷ്ടക്കണക്കുകള്‍ തുടരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 14,202 കോടി രൂപ നഷ്ടത്തിലായ ബിഎസ്എന്‍എല്ലിന് 2018-19 സാമ്പത്തിക വര്‍ഷത്തിലെ വരുമാനം 19,308 കോടി രൂപയായും കുറഞ്ഞു. പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍ 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 4859 കോടി രൂപ നഷ്ടത്തിലായപ്പോള്‍ 2016-17 കാലയളവില്‍ 4793 കോടി നഷ്ടമുണ്ടായെങ്കിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നേരിയ കുറവുണ്ടായി. എന്നാല്‍ 2017- 18 സാമ്പത്തിക വര്‍ഷത്തില്‍ 7993 കോടിയും 2018-19 ല്‍ നഷ്ടം 14,202 കോടി രൂപയായും ഉയര്‍ന്നെന്ന് ടെലികോം മന്ത്രി രവിശങ്കര്‍ …