പ്രതിമയല്ല വേണ്ടത് പ്രതികളെയാണ് ;അഭിമന്യൂ വിഷയത്തില്‍ കളക്ടറുടെ ക്യാമ്പ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി കെ.എസ്.യു ;അഭിമന്യൂസ്മാരക സ്തൂപം മഹാരാജാസ് കോളേജില്‍ പണിതുയര്‍ത്തുന്നത് കേരളത്തിലെ ക്യാമ്പസുകളില്‍ കൊലക്കത്തി രാഷ്ട്രീയം തുടരാനുള്ള പദ്ധതിയുടെ ഭാഗമായെന്ന് എന്‍.എസ്.യു.ഐ ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കി കോടിയാട്ട്

16 second read

സ്വന്തം ലേഖകന്‍

എറണാകുളം: ജില്ലാ കളക്ടറുടെ ഉത്തരവ് മറികടന്ന് മഹാരാജാസ് കോളേജ് ക്യാമ്പസില്‍ അഭിമന്യൂ രക്തസാക്ഷി മണ്ഡപത്തിന്റെ നിര്‍മ്മാണം നടത്തുന്നുവെന്ന് ആരോപിച്ച് കെ.എസ്.യു എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറുടെ ക്യാമ്പ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ക്യാമ്പ് ഓഫീസിന് സമീപം കെ.എസ്.യു പ്രവര്‍ത്തകരും പോലീസുമായി തമ്മില്‍ ഉന്തും തള്ളുമുണ്ടായത് നേരിയ സംഘര്‍ഷത്തിന് വഴിവെച്ചു.
അഭിമന്യൂവിന്റെ പേരില്‍ പ്രതിമയും സിനിമയും നിര്‍മ്മിക്കുന്ന ഇടതുപക്ഷം അഭിന്യൂവിനെ കൊന്ന കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ മടിക്കുകയാണെന്ന് നേതാക്കള്‍ ആരോപിച്ചു.
മാര്‍ച്ച് ഡിസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. എന്‍.എസ്.യു ഐ ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കി കോടിയാട്, ജില്ലാ പ്രസിഡന്റ് അലോഷി ,വൈസ് പ്രസിഡന്റ് ഭാഗ്യനാഥ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
അഭിമന്യൂസ്മാരക സ്തൂപം മഹാരാജാസ് കോളേജില്‍ പണിതുയര്‍ത്തുന്നത് കേരളത്തിലെ ക്യാമ്പസുകളില്‍ കൊലക്കത്തി രാഷ്ട്രീയം തുടരാനുള്ള പദ്ധതിയുടെ ഭാഗമായെന്ന് എന്‍.എസ്.യു.ഐ ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കി കോടിയാട്ട് പറഞ്ഞു.

അബിന്‍ വര്‍ക്കിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

പ്രിയപ്പെട്ട അഭിമന്യു ,
താങ്കള്‍ ഏത് പ്രസ്ഥാനത്തിന് എതിരയാണോ മുദ്രാവാക്യം വിളിച്ചത് , ഏത് പ്രസ്ഥാനത്തിലെ പ്രവര്‍ത്തകര്‍ക്ക് നേരെയാണോ ആയുധം എടുത്തത് , ഏത് പ്രസ്ഥാനത്തിന്റെ കൊടിക്ക് നേരെയാണോ പാഞ്ഞ് അടുത്തത്..അതേ നീല കൊടിയും ഏന്തി ,അതേ കെ.എസ്.യുവിന്റെ മുദ്രാവാക്യവും വിളിച്ച് , എറണാകുളം ജില്ലയിലെ കെ.എസ്.യു പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് താങ്കളുടെ ഘാതകരെ കണ്ട് പിടിക്കണം എന്ന് ആവശ്യപ്പെട്ട് മഹാരാജാസ് കോളേജിലെ മുന്‍പിലൂടെ മാര്‍ച്ച് ചെയ്തത്. നിങ്ങള്‍ പിടിച്ച ആ വെള്ളകൊടിയുടെ നിഴല്‍ പറ്റുന്ന ഒരാളും താങ്കള്‍ കൊലക്കത്തിക്ക് ഇരയായി 365 ദിവസം കഴിഞ്ഞിട്ടും നിങ്ങളെ കുത്തിയ സഹല്‍ എന്ന , ഷാനിബ് എന്ന പൊലീസ് എഴുതി പിടിപ്പിച്ച കഥയിലെ വില്ലന്മാരെ പിടിക്കാത്തതില്‍ ഒരു മുദ്രാവാക്യവും മുഴക്കിയിട്ടില്ല , ഒരു മാര്‍ച്ചും നടത്തിയിട്ടില്ല. ബക്കറ്റിന്റെ മുന്നില്‍ ഫോട്ടോ ഒട്ടിച്ചും , തെരുവോരങ്ങളില്‍ ഫണ്ട് പിരിച്ചും ഒരു കൊല്ലകാലം നിങ്ങളെ വഴിയോര കച്ചവടം നടത്തുന്ന തിരക്കിലായിരുന്നു ശുഭ്രനക്ഷത്രം ആലേഖനം ചെയ്ത വെളുത്ത കൊടി ഏന്തിയവര്‍. ഇടുക്കിയുടെ മണ്ണില്‍ നിങ്ങളെ കോരിത്തരിപ്പിച്ച പ്രസംഗം നടത്തുന്ന ആശാന്റെ വായിത്താരികള്‍ക്ക് എതിര്‍ ശബ്ദം ഉയര്‍ത്തേണ്ട ഗതികേട് വന്നിരിക്കുന്നു താങ്കളുടെ കുടുംബത്തിന്. ഇപ്പൊ താങ്കളുടെ പേരില്‍ പുതിയ കച്ചവടത്തില്‍ ആണ് താങ്കള്‍ വിശ്വസിച്ച പ്രസ്ഥാനം. അഭിമന്യു സ്മാരക സ്തൂപം എന്ന പേരില്‍ മഹാരാജാസ് കോളേജില്‍ പണിതുയര്‍ത്തുന്നതിന്റെ പിന്നിലും എന്നെന്നും കേരളത്തിലെ ക്യാമ്പ്സുകളില്‍ ഈ കൊലക്കത്തി രാഷ്ട്രീയം തുടരാനുള്ള ഗൂഢ പദ്ധതിയാണ്. അതും അഭിമന്യു എന്ന താങ്കളുടെ പേരില്‍. താങ്കളുടെ കൂടെ കുത്തു കൊണ്ടവന്‍ മാസങ്ങള്‍ക്ക് ശേഷം എഴുന്നേറ്റ് വന്ന് ക്യാമ്പ്സില്‍ എത്തി എതിര്‍ സംഘടനക്കാരെ ആക്രമിക്കാന്‍ നേത്രത്വം കൊടുത്തത് ഇതിന് ഉദാഹരണമായിരുന്നു.

പ്രിയപ്പെട്ട സഖാക്കന്മാരെ ,
ഒരു വീടും പെങ്ങളുടെ കല്യാണവും നടത്തുവാന്‍ വേണ്ടി 20 വയസ്സ് മാത്രം പ്രായമുള്ള ഓജസ്സും തേജസ്സും ഉള്ള ഒരു പയ്യന്റെ ജീവന്‍ കളയേണ്ടി ഇരുന്നില്ല മറിച്ച് ഒരു കിഡ്‌നി എടുത്തിട്ട് ആയാലും ആ പയ്യന്റെ ജീവന്‍ നിങ്ങള്‍ക്ക് തിരിച്ചു കൊടുക്കാമായിരുന്നു. നാന്‍ പെറ്റ മകനെ എന്ന് നെഞ്ച് പൊട്ടി വിളിച്ച ആ അമ്മയെ പോലുള്ളവരുടെ ശാപമാണ് ഇന്ന് മക്കളുടെ ‘ ഗുണം ‘ കൊണ്ട് വല്യ നേതാക്കന്മാര്‍ അനുഭവിക്കുന്നത്.
ഇതൊക്കെ കുട്ടി സഖാക്കന്മാര്‍ക്ക് പാഠമായിരിക്കട്ടെ..

അഭിമന്യുവിന്റെ നീതിക്ക് ,
പ്രതിമ അല്ല വേണ്ടത്..
പ്രതികളെയാണ്..

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …