KSU സെക്രട്ടറിയേറ്റ് മാര്‍ച്ച് പൊലീസ് മര്‍ദിച്ചൊതുക്കി യെന്നാരോപിച്ച് ഇന്ന് വിദ്യാഭ്യാസ ബന്ദ്

17 second read

തിരുവനന്തപുരം ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് പൊലീസ് മര്‍ദിച്ചൊതുക്കിയെന്നാരോപിച്ച് ഇന്ന് (വ്യാഴാഴ്ച) കേരളത്തില്‍ വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് കെഎസ്യു അറിയിച്ചു. മാര്‍ച്ച് സംഘര്‍ഷമായതിനെ തുടര്‍ന്നു പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചിരുന്നു. സംഘര്‍ഷത്തില്‍ കെഎസ്യു നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.

കെഎസ്യു മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ ക്രൂരമായി തല്ലിച്ചതച്ച പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പൊലീസ് അതിക്രമത്തെപ്പറ്റി ഉന്നതതലത്തിലുള്ള വിശദ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കെഎസ്യു അധ്യക്ഷന്‍ അഭിജിത് അടക്കമുള്ളവര്‍ക്കെതിരെ പൊലീസ് നരനായാട്ടാണ് അഴിച്ചുവിട്ടത്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു- ചെന്നിത്തല പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …