അടൂര്‍: അടച്ചുറപ്പുള്ള കൂരയില്ലാതെ യുവാവും കുടുംബവും. കാട്ടുപന്നിയുടെയും കടന്നലിന്റെയും ആക്രമണം ഭയന്ന് പിഞ്ചുകുഞ്ഞുങ്ങളുമായി ശ്വാസമടക്കിയാണ് ഓരോദിനവും ഇവര്‍ കഴിയുന്നത്. ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ പൂതങ്കര കന്നിയിലയ്യത്ത് വിനോദ് (കണ്ണന്) എന്ന 35 കാരനും ഭാര്യ റെനി (28), മക്കളായ നന്ദന്, ദേവന്, സൂര്യ, കൃഷ്ണ എന്നിവരും കഴിയുന്നത് കുടുംബ വക മൂന്ന് സെന്റ് സ്ഥലത്ത് ഫ്ളക്സ് ഷീറ്റുകളും ബോര്‍ഡുകളും കൊണ്ട് പണിത താത്ക്കാലിക ഷെഡിലാണ്. ഒറ്റമുറിയിലാണ് കിടപ്പും പാചകവും എല്ലാം. പല തവണ കാട്ടുപന്നിയുടെ ആക്രമണമുണ്ടാവുകയും കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്നും വിനോദ് പറഞ്ഞു. അടുത്തിടെ …