പണിമുടക്ക് ആദ്യ ദിനത്തില്‍ സംസ്ഥാനത്ത് ഹര്‍ത്താലിനുതുല്യമായി

20 second read

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്ക് ആദ്യ ദിനത്തില്‍ സംസ്ഥാനത്ത് ഹര്‍ത്താലിനുതുല്യമായി. പൊതുഗതാഗത സംവിധാനങ്ങള്‍ ഇല്ലാതായതോടെ ജനജീവിതം താറുമാറായി.

പണിമുടക്കിയ തൊഴിലാളികള്‍, കടകള്‍ അടപ്പിക്കുകയും സ്വകാര്യ വാഹനങ്ങളും തീവണ്ടികളും തടയുകയും ചെയ്തു. സര്‍ക്കാര്‍ ഓഫീസുകള്‍ മിക്കതും ശൂന്യമായിരുന്നു. ബാങ്കുകളുടെ പ്രവര്‍ത്തനവും സ്തംഭിച്ചു. വാഹനങ്ങള്‍ തടയില്ലെന്നും കടകള്‍ അടപ്പിക്കാന്‍ ശ്രമിക്കില്ലെന്നും സംയുക്ത സമരസമിതി നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. ഇത് പാഴ്വാക്കായി. മലപ്പുറം മഞ്ചേരിയില്‍ കടയടപ്പിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് വഴിവെച്ചു. വര്‍ക്കല റെയില്‍വേസ്റ്റേഷന് മുന്‍വശത്തെ ബേക്കറി ബലം പ്രയോഗിച്ച് അടയ്ക്കാന്‍ ശ്രമിച്ചത് വാക്കേറ്റത്തിനും കൈയാങ്കളിക്കും വഴിവെച്ചു.

തീവണ്ടികള്‍ വൈകിയോടുന്നു

തിരുവനന്തപുരം ഡിവിഷനിലെ വിവിധ സ്റ്റേഷനുകളിലായി 21 തീവണ്ടികള്‍ തടഞ്ഞു. പാലക്കാട് ഡിവിഷനുകീഴില്‍ 12 സ്ഥലത്ത് തീവണ്ടി തടഞ്ഞു. ഇതോടെ തീവണ്ടിഗതാഗതം താറുമാറായി. മിക്ക വണ്ടികളും ഒന്നരമണിക്കൂര്‍വരെ വൈകിയാണ് ഓടുന്നത്. എറണാകുളം-കായംകുളം പാസഞ്ചര്‍ (ഇരുവശത്തേക്കും) റദ്ദാക്കി.
ഒന്നരമണിക്കൂര്‍ വൈകിയ തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് എറണാകുളത്ത് യാത്ര അവസാനിപ്പിച്ചു. മടക്കയാത്ര എറണാകുളത്തുനിന്ന് ആരംഭിച്ചു. കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് മൂന്നുമണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് ചൊവ്വാഴ്ച വൈകീട്ട് 5.45-ന് പുറപ്പെടേണ്ട വഞ്ചിനാട് എക്‌സ്പ്രസ് രാത്രി 7.25-നാണ് പുറപ്പെട്ടത്.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ ചൊവ്വാഴ്ച രാവിലെ നാല് തീവണ്ടികളാണ് തടഞ്ഞിട്ടത്. ഇതോടെ തലസ്ഥാനത്തേക്കുള്ള തീവണ്ടിഗതാഗതം താറുമാറായി. ബുധനാഴ്ചയും ഉപരോധം തുടര്‍ന്നാല്‍ കൂടുതല്‍ തീവണ്ടികള്‍ റദ്ദാക്കേണ്ടിവരുമെന്ന് റെയില്‍വേ അറിയിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …