തിരഞ്ഞെടുപ്പ് ചൂടിലേക്ക് ഒമാന്‍: ഫെബ്രുവരി മൂന്ന് മുതല്‍ 21 വരെ

16 second read

മസ്‌കത്ത് : വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക് ഒമാന്‍. രാജ്യത്തെ പൗരന്‍മാര്‍ക്ക് തങ്ങളുടെ പ്രതിനിധികളെ നേരിട്ട് തിരഞ്ഞെടുക്കാന്‍ അവസരമൊരുങ്ങുന്ന മജ്ലിസ് ശൂറ തിരഞ്ഞെടുപ്പിന് നോമിനേഷന്‍ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി സയ്യിദ് ഫഹദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദി ഉത്തരവ് പുറത്തിറക്കി.

ഒന്‍പതാമത് മജ്ലിസ് ശൂറ തിരഞ്ഞെടുപ്പാണ് ഇത്തവ നടക്കുന്നത്. ഫെബ്രുവരി മൂന്ന് മുതല്‍ 21 വരെ തിരഞ്ഞെടുപ്പ് വെബ്സൈറ്റ് വഴി നേരിട്ട് സ്ഥാനാര്‍ഥികള്‍ക്ക് നോമിനേഷന്‍ സമര്‍പ്പിക്കാം. ആഗസ്ത് 22 ആണ് നോമിനേഷന്‍ പിന്‍വലിക്കുന്നതിനുള്ള അവസാന ദിവസം.

ആഭ്യന്തര മന്ത്രാലയമാണ് തിരഞ്ഞെടുപ്പ് നിയന്ത്രിക്കുക. രാജ്യത്തെ ഏറ്റവും വലിയ വോട്ടെടുപ്പാണ് മജ്ലിസ് ശൂറയിലേക്ക് നടക്കുന്നത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …