ആമസോണ്‍ മേധാവിയ്ക്ക് പാതി സ്വത്ത് നഷ്ടമായേക്കും

16 second read

വിവാഹമോചിതനാവുന്ന ആമസോണ്‍ സ്ഥാപകനും മേധാവിയുമായ ജെഫ് ബെസോസിന് വിവാഹമോചിതനാവുന്നതിന്റെ പേരില്‍ തന്റെ പാതി സ്വത്ത് നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. അത് സത്യമാണെങ്കില്‍, ജെഫ് ബെസോസിന്റേയും ഭാര്യ മക്കെന്‍സിയുടെയും വിവാഹ മോചനം ലോകം കണ്ടതില്‍ ഏറ്റവും ചിലവേറിയ വിവാഹ മോചന നടപടിയായി മാറിയേക്കും.
ജെഫ് ബെസോസും മക്കെന്‍സിയും വിവാഹിതരായിട്ട് ഏകദേശം 25 വര്‍ഷത്തോളമായി. ആമസോണിനും അത്രതന്നെ പഴക്കമേയുള്ളൂ. അതായത് വിവാഹിതരായതിന് ശേഷം ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയതാണ് ആമസോണിന്റെ ഇന്ന് കാണുന്ന സമ്പത്തെല്ലാം.

വിവാഹമോചിതരാകുന്നവര്‍ സ്വത്ത് തുല്യമായി വീതം വെക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന സ്ഥലമാണ് വാഷിങ്ടണ്‍. അതായത് വിവാഹമോചന നടപടിയിലൂടെ ബെസോസിന്റെ സ്വത്തിന്റെ പാതി നഷ്ടമാവും. നിലവില്‍ 13,700 കോടി ഡോളര്‍ ആസ്തിയുണ്ട് ബെസോസിന്. സ്വത്ത് രണ്ടായി ഭാഗിച്ചാല്‍ ബെസോസിന് 6,000 കോടിയിലധികം ഡോളറിന്റെ ആസ്തി നഷ്ടമാവും. ആ സ്വത്ത് ലഭിക്കുന്നതോടെ മക്കെന്‍സി ലോകത്തെ ഏറ്റവും വലിയ സമ്പന്നയായി മാറും.

ആപ്പിളിനേയും, മൈക്രോസോഫ്റ്റിനേയും മറികടന്ന് ആമസോണ്‍ ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയെന്ന നേട്ടത്തിലെത്തി ദിവസങ്ങള്‍ക്കൊടുവിലാണ് ബെസോസും ഭാര്യയും വിവാഹമോചനം പ്രഖ്യാപിച്ചത്. ഇതിന്റെ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ ആ സ്ഥാനം ആമസോണിന് നഷ്ടമാവും. ഒപ്പം ലോകത്തെ ഏറ്റവും വലിയ സമ്പന്നനെന്ന സ്ഥാനം ബെസോസിനും നഷ്ടമാവും. പകരം 9,500 കോടി ഡോളര്‍ ആസ്തിയുള്ള മൈക്രോസോഫ്റ്റിന്റെ ബില്‍ ഗേറ്റ്സ് ഒന്നാമതെത്തും.
എന്നാല്‍ ബെസോസും മക്കെന്‍സിയും തമ്മില്‍ വിവാഹത്തിന് മുമ്പ് ഏതെങ്കിലും വിധത്തിലുള്ള ഔദ്യോഗിക ധാരണയില്‍ എത്തിയിട്ടുണ്ടെങ്കില്‍, അതിന്റെ അടിസ്ഥാനത്തിലാവും സ്വത്ത് വിഭജനം. വാഷിങ്ടണില്‍ കമ്മ്യൂണിറ്റി പ്രോപ്പര്‍ട്ടി സംവിധാനമാണ് നിലവിലുള്ളത്. ഇതനുസരിച്ച് വിവാഹജീവിത കാലയളവില്‍ നേടിയ സ്വത്ത് അല്ലെങ്കില്‍ ആസ്തി വിവാഹമോചന സമയത്ത് ദമ്പതികള്‍ക്ക് പരസ്പര ധാരണയോടെ ഭാഗിക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് കോടതി തുല്യമായി പങ്കുവെക്കും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …