ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഖത്തറിനു വിജയത്തുടക്കം

18 second read

ദോഹ യുഎഇയില്‍ നടക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഖത്തറിനു വിജയത്തുടക്കം. ആദ്യ മല്‍സരത്തില്‍ ലബനനെ ഖത്തര്‍ പരാജയപ്പെടുത്തി(2-0). ബസ്സം അല്‍ റാവി(65), അല്‍മോസ് അലി(79) എന്നിവരാണു ഖത്തറിനു േവണ്ടി ഗോളുകള്‍ നേടിയത്. ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതിയില്‍ ഖത്തറിന്റെ മികച്ച മുന്നേറ്റങ്ങള്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ലബനന് കഴിഞ്ഞില്ല.

ഫ്രീ കിക്കിലൂടെയായിരുന്നു ആദ്യ ഗോള്‍. കണക്കു കൂട്ടി കിക്കെടുത്ത ബസ്സം അല്‍ റാവിക്കു പിഴച്ചില്ല. ഉയര്‍ന്നു ചാടിയ ഗോള്‍ കീപ്പറെ മറികടന്നു പന്ത് ലബനന്‍ വലകുലുക്കി(1-0). മികച്ച മുന്നേറ്റത്തിനൊടുവില്‍ അസീസിന്റെ ഷോട്ട് ഗോള്‍ കീപ്പര്‍ തടഞ്ഞെങ്കിലും റീബൗണ്ട് ചെയ്തുവന്ന പന്ത് വലയിലെത്തിച്ച് അല്‍മോസ് അലി രണ്ടാം ഗോള്‍ നേടി(2-0). 13ന് ഉത്തര കൊറിയയുമായും, 17നു സൗദി അറേബ്യയുമായുമാണ് ഖത്തറിന്റെ ഇനിയുള്ള മല്‍സരങ്ങള്‍.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …