കോഴിക്കോട്: സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായ വിവാദ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ഖേദം പ്രകടിപ്പിച്ച് ഹൈബി ഈഡന് എം.പി.യുടെ ഭാര്യ അന്ന ലിന്‍ഡ ഈഡന്. താന്‍ നേരത്തെ പ്രസിദ്ധീകരിച്ച പോസ്റ്റില്‍ തെറ്റിദ്ധാരണ ഉണ്ടായതില്‍ ഏറെ വിഷമമുണ്ടെന്നും അതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. അന്ന ലിന്‍ഡ ഈഡന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ:- സോഷ്യല്‍ മീഡിയയില്‍ ഞാന്‍ ഉപയോഗിച്ച വാക്കുകള്‍ എന്റെ ഉദ്ദേശങ്ങള്‍ക്കപ്പുറം ചര്‍ച്ച ചെയ്യപ്പെടുകയും , ജീവിതത്തില്‍ അത്തരം ദുരവസ്ഥയിലൂടെ കടന്ന് പോയവര്‍ക്ക് മാനസീക വിഷമം ഉണ്ടാക്കുന്നതാണെന്നും ഞാന്‍ മനസിലാക്കുന്നു. കഴിഞ്ഞ ഒരാഴ്ചക്കാലമായി എന്റെ അച്ഛന് …