23 വര്‍ഷങ്ങള്‍ക്കു ശേഷം കോന്നി മണ്ഡലം തിരിച്ചുപിടിച്ച് എല്‍ഡിഎഫ്

16 second read

തിരുവനന്തപുരം: 23 വര്‍ഷങ്ങള്‍ക്കു ശേഷം കോന്നി മണ്ഡലം തിരിച്ചുപിടിച്ച് എല്‍ഡിഎഫ് . 10031 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ. യു. ജനീഷ് കുമാര്‍ വിജയിച്ചത്. വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി. കെ. പ്രശാന്തിന് അട്ടിമറി ജയം. 14,251 വോട്ടിനാണ് പ്രശാന്ത് മണ്ഡലം പിടിച്ചെടുത്തത്. എറണാകുളം നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ടി. ജെ. വിനോദ് വിജയിച്ചു. 3673 വോട്ടുകള്‍ക്കാണ് യുഡിഎഫിന്റെ വിജയം. മഞ്ചേശ്വരം അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു.

തിരഞ്ഞെടുപ്പു ഫലം പുറത്തു വരുമ്പോള്‍ വട്ടിയൂര്‍ക്കാലും കോന്നിയിലും എല്‍ഡിഎഫും മറ്റു രണ്ടിടത്തും യുഡിഎഫും മുന്നേറുന്നു. മഞ്ചേശ്വരത്ത് വ്യക്തമായ ഭൂരിപക്ഷം നിലനിര്‍ത്തി യുഡിഎഫ് സ്ഥാനാര്‍ഥി എം. സി. കമറുദ്ദീന്‍ മുന്നേറുന്നു. വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി. കെ. പ്രശാന്ത് തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തുമ്പോള്‍ കോന്നിയിലും അട്ടിമറി ജയത്തിനൊരുങ്ങി എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.യു. ജനീഷ് കുമാര്‍. അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ ലീഡ് ചെയ്യുന്നു. ഉച്ചയ്ക്കു രണ്ടിനു മുന്‍പ് എല്ലായിടത്തും ഫലം പ്രഖ്യാപിക്കാനാകുമെന്നു തിരഞ്ഞെടുപ്പു കമ്മിഷന്‍ വ്യക്തമാക്കി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …