വിവാഹം കഴിഞ്ഞ പതിനാറുകാരി ഭര്‍ത്താവിനെ ഉപേക്ഷിച്ചു കാമുകനൊപ്പം താമസം : ഭര്‍ത്താവും കാമുകനും പെണ്‍കുട്ടിയുടെ അമ്മയും പൊലീസ് കസ്റ്റഡിയില്‍

16 second read

തേവലക്കര : വിവാഹം കഴിഞ്ഞ പതിനാറുകാരി ഭര്‍ത്താവിനെ ഉപേക്ഷിച്ചു കാമുകനൊപ്പം താമസം തുടങ്ങി. ഭര്‍ത്താവിന്റെ പരാതിയെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായില്ലെന്നു കണ്ടെത്തിയതോടെ ഭര്‍ത്താവും കാമുകനും പെണ്‍കുട്ടിയുടെ അമ്മയും പൊലീസ് കസ്റ്റഡിയിലായി. തേവലക്കര സ്വദേശിനിയായ പെണ്‍കുട്ടിയുടെ വിവാഹം ഒരു മാസം മുന്‍പാണ് കോയിവിള സ്വദേശിയായ30കാരനുമായി നടത്തിയത്.

ഭര്‍ത്താവുമായി പിണങ്ങി ദിവസങ്ങള്‍ക്ക് മുന്‍പ് സ്വന്തംവീട്ടിലെത്തിയ പെണ്‍കുട്ടി മൈനാഗപ്പള്ളി സ്വദേശിയായ കാമുകനുമായി താമസം തുടങ്ങി. ഭാര്യയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു ഭര്‍ത്താവ് തെക്കുംഭാഗം പൊലീസിനു പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ പ്രായം മറച്ചു വച്ചാണ് അമ്മ വിവാഹം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …