റിയാദ്: സൗദി അറേബ്യയിലും ബഹ്റൈനിലും പൊതുജനങ്ങള്‍ക്ക് കോവിഡ്19 വാക്സീന് നല്‍കിത്തുടങ്ങി. സൗദിയില്‍ ഫൈസര്‍ കോവിഡ് വാക്സീന് ആണ് പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്. ആരോഗ്യ മന്ത്രി തൗഫീഖ് അല്‍റബീഅ ആദ്യ വാക്സീന് സ്വീകരിച്ചു. ബഹ്റൈനില്‍ ഭരണാധികാരി ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ സിനോഫാം വാക്സീന് സ്വീകരിച്ചു. ഇരുരാജ്യങ്ങളിലും സ്വദേശികള്‍ക്കും വിദേശികള്‍ക്കും വാക്സീന് സൗജന്യമായിരിക്കും. യുഎഇയില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് പൊതുജനങ്ങള്‍ക്ക് വാക്സീന് ആരംഭിച്ചിരുന്നു. ഫൈസര്‍ വാക്സീന്റെ ആദ്യ ബാച്ച് രാജ്യത്ത് ഇറക്കുമതി ചെയ്തതായി അറിയിച്ചതിന് പിന്നാലെയാണ് സൗദി ആരോഗ്യമന്ത്രി തൗഫീഖ് അല്‍ റബീഅ ആദ്യ വാക്സീന് സ്വീകരിച്ചത്. …