ബഹ്‌റൈന്‍ രാജാവ് കോവിഡ് വാക്‌സീന്‍ സ്വീകരിച്ചു

17 second read

മനാമ: ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ കോവിഡ്19 വാക്‌സീന്‍ സ്വീകരിച്ചു. ബഹ്‌റൈന്‍ ന്യൂസ് ഏജന്‍സി(ബിഎന്‍എ) ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് പ്രതിരോധത്തിന് എന്തൊക്കെ ചെയ്യാന്‍ സാധിക്കും എന്ന കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്ന് രാജാവ് പറഞ്ഞു.

ദേശീയ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സിന്റെ പ്രവര്‍ത്തനം ഇക്കാര്യത്തില്‍ വലിയ സ്വാധീനമാണ് ചെലുത്തിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് മുന്‍നിര പോരാളികള്‍ക്ക് അദ്ദേഹം ആശംസകള്‍ നേര്‍ന്നു. ബഹ്‌റൈനില്‍ വൈകാതെ ദേശീയ വാക്‌സീനേഷന്‍ ഡ്രൈവ് ആരംഭിക്കും.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…