ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആവശ്യപ്രകാരം ഇന്ന് ഇഡിയുടെ ചോദ്യംചെയ്യല്‍ ഒഴിവാക്കി. നാളെ വീണ്ടും ചോദ്യം ചെയ്യും. ഇന്നലെയും 10 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. 3 ദിവസമായി മൊത്തം 30 മണിക്കൂറിലേറെ. നാഷനല്‍ ഹെറള്‍ഡുമായി യങ് ഇന്ത്യ ലിമിറ്റഡ് സാമ്പത്തിക ഇടപാടുകള്‍ നടത്തിയ വേളയില്‍ താന്‍ അതിന്റെ ഡയറക്ടര്‍ പദവിയിലില്ലായിരുന്നുവെന്ന് രാഹുല്‍ ചോദ്യം ചെയ്യലില്‍ അറിയിച്ചു. ഇടപാട് നടന്ന് 3 മാസത്തിനു ശേഷമാണു ഡയറക്ടറായത്. നിരന്തരം ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍, ‘നിങ്ങള്‍ക്ക് ആവശ്യമുള്ള ഉത്തരങ്ങള്‍ എന്റെ വായില്‍നിന്നു വീഴില്ല’ എന്നു പറഞ്ഞ് രാഹുല്‍ നേരിട്ടു. …