മുഖ്യമന്ത്രി പിണറായി വിജയന്റെ 77-ാം ജന്മദിനത്തില്‍ ആശംസ അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

48 second read

ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയന്റെ 77-ാം ജന്മദിനത്തില്‍ ആശംസ അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. പ്രിയ സഖാവും ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയന് ജന്മദിനാശംസകള്‍ നേരുന്നുവെന്നാണ് സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചത്. കേരളത്തെ കൂടുതല്‍ ശക്തിപ്പെടുത്താനും, സംസ്ഥാനങ്ങളുടെ ഐക്യത്തിന് കരുത്താവാനും അദ്ദേഹത്തിന് കഴിയട്ടെ എന്നും സ്റ്റാലിന്‍ ആശംസാകുറിപ്പില്‍ പറയുന്നു.

അതേസമയം, ജന്മദിനത്തില്‍ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് തിരക്കിലാണ് മുഖ്യമന്ത്രി. മുന്‍ വര്‍ഷങ്ങളിലെ പോലെ ഇത്തവണയും ആഘോഷങ്ങളൊന്നും ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …