ന്യൂഡല്‍ഹി: സില്‍വര്‍ലൈന്‍ പദ്ധതി സംബന്ധിച്ച് കരുതലോടെ മാത്രമേ നടപടിയെടുക്കൂ എന്നു കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ആവര്‍ത്തിച്ചതോടെ പദ്ധതിയുടെ അന്തിമാനുമതി സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നു. പ്രധാനമന്ത്രി അനുഭാവപൂര്‍വം വിഷയം കേട്ടുവെന്നും റെയില്‍വേ മന്ത്രിയോടു ചര്‍ച്ച ചെയ്യാമെന്നു വാഗ്ദാനം ചെയ്തെന്നും മുഖ്യമന്ത്രി ശുഭപ്രതീക്ഷ പ്രകടിപ്പിച്ചതിനു പിന്നാലെയാണു മന്ത്രി രാജ്യസഭയില്‍ പഴയ നിലപാട് ആവര്‍ത്തിച്ചത്. ഇന്നലെ രാവിലെ പതിനൊന്നോടെയാണു മുഖ്യമന്ത്രി പിണറായി വിജയന് പാര്‍ലമെന്റിലെ ഓഫിസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തിയത്. അതീവ ശ്രദ്ധയോടെയും ഏറെ സമയമെടുത്തുമാണു പ്രധാനമന്ത്രി കാര്യങ്ങള്‍ കേട്ടതെന്നും തികച്ചും അനുഭാവപൂര്‍ണമായ സമീപനവും …