ബിജെപിക്ക് ഇന്ന് ഉത്സവമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

35 second read

ന്യൂഡൽഹി: ബിജെപിക്ക് ഇന്ന് ഉത്സവമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിലും ബിജെപി ജയിച്ചതിനു പിന്നാലെ ഡൽഹി ബിജെപി ആസ്ഥാനത്ത് ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ‘ഇന്ന് സന്തോഷത്തിന്റെ ദിനം. ഉത്തർപ്രദേശിൽ ബിജെപി ചരിത്രം കുറിച്ചു. കാലാവധി പൂർത്തിയാക്കി തിരിച്ചുവരുന്നത് ആദ്യമാണ്’- പ്രധാനമന്ത്രി പറഞ്ഞു.

‘മാർച്ച് 10 മുതൽ ഹോളി ആരംഭിക്കുമെന്ന് നേരത്തേ പറഞ്ഞിരുന്നു. ഇത് എൻഡിഎ പ്രവർത്തകരുടെ വിജയമാണ്. ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കെടുത്തതിന് എല്ലാ വോട്ടർമാർക്കും നന്ദി പറയുന്നു. ഗോവയിൽ എല്ലാ എക്സിറ്റ് പോളുകളും തെറ്റാണെന്ന് തെളിഞ്ഞു. ഉത്തരാഖണ്ഡിൽ ബിജെപി പുതിയ ചരിത്രം കുറിച്ചു. 2019ൽ കേന്ദ്രത്തിൽ ബിജെപി സർക്കാർ രൂപീകരിച്ചപ്പോൾ, 2017ലെ യുപിയിലെ വിജയമാണ് ഇതിന് കാരണമെന്ന് വിദഗ്ധർ പറഞ്ഞു. 2022ലെ യുപിയിലെ തിരഞ്ഞെടുപ്പ് ഫലം 2024ലെ പൊതു തിരഞ്ഞെടുപ്പ് ഫലം തീരുമാനിക്കുമെന്ന് ഇതേ വിദഗ്ധർ പറയുമെന്ന് ഞാൻ വിശ്വസിക്കുന്നു’- അദ്ദേഹം പറഞ്ഞു.

‘ഞങ്ങൾക്കെതിരെ പല ആളുകളും യുപിയിൽ ആക്രമണമാണ് അഴിച്ചുവിട്ടത്. അവരുടെ ആരോപണങ്ങൾക്ക് ജനം കടുത്ത ഭാഷയിൽ മറുപടി നൽകി. ഉത്തർ പ്രദേശിലെ ജനങ്ങൾ ദരിദ്രരാണെന്നും ബിജെപിയെവിശ്വസിക്കുന്നവരാണെന്നും വിദ്യാഭ്യാസം കുറവുള്ളവരാണെന്നുമൊക്കെ പല ആളുകളും കുറ്റപ്പെടുത്തി. യുപിയിലെ ജനങ്ങൾ വിദ്യാഭ്യാസം കുറഞ്ഞവർ ആയിരിക്കാം. എന്നാൽ അവർക്കറിയാം രാജ്യത്തിന്റെ പുരോഗതിക്ക് എന്താണ് ആവശ്യമെന്ന്, ആരാണ് അധികാരത്തിൽ വരേണ്ടതെന്ന്. അങ്ങനെയാണ് യുപിയിൽ ഞങ്ങൾ വീണ്ടും അധികാരം നിലനിർത്തിയത്. യുപിയിലെ ജനങ്ങൾക്ക് ഞങ്ങൾ നന്ദി പറയുന്നു’- മോദി പറഞ്ഞു.

‘2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടും എന്ന് ചില ജ്ഞാനികൾ പറഞ്ഞത് ഞാനോർക്കുന്നു. അന്ന് അവരെയെല്ലാം അഭുതപ്പെടുത്തുന്ന പ്രകടനമാണ് ബിജെപി കാഴ്ച വച്ചത്. 2024ലും ബിജെപി തന്നെയാവും രാജ്യത്ത് അധികാരത്തിൽ വരാൻ പോകുന്നത് എന്നെനിക്ക് പൂർണ വിശ്വാസമാണ്. എതിർക്കുന്നവർ എതിർത്താലും ബിജെപിക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല’- മോദി പറഞ്ഞു.

‘പഞ്ചാബിലെ ജനങ്ങളോട് ബിജെപിക്ക് പറയാനുള്ളത് ഒരു കാര്യം മാത്രമാണ്. ഭാവിയിൽ ഞങ്ങളെ വിശ്വാസത്തിലെടുക്കണം. ഇപ്പോഴത്തെ ജനവിധി ബിജെപി മാനിക്കുന്നു. അടുത്ത തവണ ദയവായി ഞങ്ങൾക്ക് അനുകൂലമായ ജനവിധി സമ്മാനിക്കണം’- മോദി കൂട്ടിച്ചേർത്തു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …