പത്തനംതിട്ട: യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച കേസില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുഴിക്കാല കുറുന്താര്‍ സെറ്റില്‍മെന്റ് കോളനിയില്‍ അനിത (28) മരിച്ച കേസില്‍ ഭര്‍ത്താവ് കുറുന്താര്‍ തേവളളിയില്‍ ജ്യോതി നിവാസില്‍ ജ്യോതിഷിനെ (32) ആണ് ആറന്മുള പൊലീസ് ഇന്‍സ്പെക്ടര്‍ അറസ്റ്റ് ചെയ്തത്. ജൂണ്‍ 27 ന് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികില്‍സയിലിരിക്കേയാണ് അനിത മരിച്ചത്. മേയ് 19 നാണ് അനിതയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. ചികില്‍സയിലിരിക്കേയാണ് മരണം. ഒമ്പതു മാസം ഗര്‍ഭിണിയായിരുന്ന അനിത വയറ്റിലുണ്ടായ അണുബാധയെ തുടര്‍ന്നാണ് മരിച്ചത്. ഗര്‍ഭസ്ഥ ശിശു വയറ്റിനുള്ളില്‍ …