കൊളംബോ: ശ്രീലങ്കയില്‍ ഏകദിന, ട്വന്റി20 പരമ്പരകള്‍ കളിക്കാനെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ‘രണ്ടാം നിരയെന്നു’ വിശേഷിപ്പിച്ച ശ്രീലങ്ക മുന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗയ്ക്കെതിരെ ഇതിഹാസ താരം അരവിന്ദ ഡിസില്‍വ. രണതുംഗയുടെ നേതൃത്വത്തില്‍ 1996 ല്‍ ശ്രീലങ്ക ലോകകപ്പ് ജയിച്ചപ്പോള്‍ സഹതാരമായിരുന്നു അരവിന്ദ. ഇന്ത്യന്‍ ക്രിക്കറ്റ് വളരെയേറെ കരുത്തുറ്റതാണെന്നും അതുകൊണ്ടുതന്നെ ലങ്കയിലേക്ക് അയച്ച ടീമിനെ രണ്ടാം നിരയെന്നു വിളിക്കാന്‍ സാധിക്കില്ലെന്നും അരവിന്ദ ഡിസില്‍വ പറഞ്ഞു. ക്യാപ്റ്റന്‍ ശിഖര്‍ ധവാന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം യുവതാരങ്ങളാണ് ശ്രീലങ്കയെ നേരിടുന്നത്. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയ്ക്കു ജൂലൈ 13 …