ശ്രീലങ്ക മുന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗയ്‌ക്കെതിരെ ഇതിഹാസ താരം അരവിന്ദ ഡിസില്‍വ

Editor

കൊളംബോ: ശ്രീലങ്കയില്‍ ഏകദിന, ട്വന്റി20 പരമ്പരകള്‍ കളിക്കാനെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ‘രണ്ടാം നിരയെന്നു’ വിശേഷിപ്പിച്ച ശ്രീലങ്ക മുന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗയ്‌ക്കെതിരെ ഇതിഹാസ താരം അരവിന്ദ ഡിസില്‍വ. രണതുംഗയുടെ നേതൃത്വത്തില്‍ 1996 ല്‍ ശ്രീലങ്ക ലോകകപ്പ് ജയിച്ചപ്പോള്‍ സഹതാരമായിരുന്നു അരവിന്ദ. ഇന്ത്യന്‍ ക്രിക്കറ്റ് വളരെയേറെ കരുത്തുറ്റതാണെന്നും അതുകൊണ്ടുതന്നെ ലങ്കയിലേക്ക് അയച്ച ടീമിനെ രണ്ടാം നിരയെന്നു വിളിക്കാന്‍ സാധിക്കില്ലെന്നും അരവിന്ദ ഡിസില്‍വ പറഞ്ഞു.

ക്യാപ്റ്റന്‍ ശിഖര്‍ ധവാന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം യുവതാരങ്ങളാണ് ശ്രീലങ്കയെ നേരിടുന്നത്. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയ്ക്കു ജൂലൈ 13 ന് തുടക്കമാകും. വിരാട് കോലിയും മറ്റ് ഇന്ത്യന്‍ താരങ്ങളും ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്നതിനിടെയാണ് ഇന്ത്യ മറ്റൊരു ടീമിനെ വച്ച് ശ്രീലങ്കയ്‌ക്കെതിരെയും കളിക്കുന്നത്. ഇന്ത്യയ്ക്ക് വളരെയേറെ പ്രതിഭകളുണ്ട്. അതുകൊണ്ടു തന്നെ ആരെയും രണ്ടാം നിരയെന്നു വിളിക്കാന്‍ സാധിക്കില്ല. നിലവിലെ സാഹചര്യം അനുസരിച്ച് താരങ്ങളെ മാറ്റേണ്ടതു വളരെ പ്രധാനമാണ്. താരങ്ങളെ ബയോ ബബ്‌ളില്‍ നിര്‍ത്തുന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്.

അതുകൊണ്ടു തന്നെ താരങ്ങളെയും ഓഫിഷ്യല്‍സിനെയും ഇങ്ങനെ മാറ്റേണ്ടിവരും. പരമ്പരകള്‍ക്കായി വെവ്വേറെ ടീമുകളെ അയക്കുന്നതില്‍ കുറ്റം പറയാന്‍ സാധിക്കില്ലെന്നും അരവിന്ദ ഡിസില്‍വ വ്യക്തമാക്കി. രണതുംഗയുടെ വിമര്‍ശനത്തില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തന്നെ നേരത്തേ നിലപാടു വ്യക്തമാക്കിയിരുന്നു. 20 അംഗ ടീമില്‍ 14 പേര്‍ എല്ലാ ഫോര്‍മാറ്റിലുംകളിച്ച താരങ്ങളാണ്. ഇവര്‍ എങ്ങനെ രണ്ടാം നിരയാകുമെന്നാണു ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ചോദിച്ചത്.

 

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഡെന്മാര്‍ക്കിനെ കീഴടക്കി കരുത്തരായ ഇംഗ്ലണ്ട് യൂറോ 2020 ന്റെ ഫൈനലില്‍ പ്രവേശിച്ചു

ബ്രസീല്‍ ഉയര്‍ത്തിയ വെല്ലുവിളി മറികടന്ന് കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കി അര്‍ജന്റീന

Related posts
Your comment?
Leave a Reply

error: Content is protected !!
%d bloggers like this: