ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാകുമെന്ന സൂചന നല്‍കി ക്യാപ്റ്റന്‍ വിരാട് കോലി

16 second read

സതാംപ്ടണ്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിക്കു പിന്നാലെ, ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാകുമെന്ന സൂചന നല്‍കി ക്യാപ്റ്റന്‍ വിരാട് കോലി. ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ നടന്ന കലാശപ്പോരാട്ടത്തില്‍, രണ്ടു ദിവസം കളി പൂര്‍ണമായും മഴ തടസ്സപ്പെടുത്തിയിട്ടും ഇന്ത്യ എട്ടു വിക്കറ്റിനാണ് തോറ്റത്. മത്സരം സമനിലയിലെത്തിച്ചിരുന്നുവെങ്കില്‍ കിവീസിനൊപ്പം സംയുക്ത ജേതാക്കളാകാന്‍ ഇന്ത്യയ്ക്ക് അവസരമുണ്ടായിരുന്നു. എന്നാല്‍, റിസര്‍വ് ദിനത്തില്‍ മഴ പൂര്‍ണമായും മാറിനിന്നതോടെയാണ് ന്യൂസീലന്‍ഡ് വിജയം പിടിച്ചെടുത്തത്.

ബാറ്റിങ് നിര ഒരിക്കല്‍ക്കൂടി പരാജയമായതോടെയാണ് ഇന്ത്യ നിര്‍ണായക മത്സരത്തില്‍ തോല്‍വി വഴങ്ങിയത്. മേഘാവൃതമായ അന്തരീക്ഷത്തില്‍ മത്സരത്തിന്റെ തുടക്കത്തില്‍ ബാറ്റിങ് വെല്ലിവിളി നിറഞ്ഞതായിരുന്നു. എന്നാല്‍, മത്സരം പുരോഗമിക്കുന്തോറും സാഹചര്യങ്ങള്‍ മെച്ചപ്പെട്ടു. റിസര്‍വ് ദിനത്തില്‍ മഴ പൂര്‍ണമായും മാറി നിന്നെങ്കിലും ബാറ്റിങ്ങില്‍ മധ്യനിരയുടെ കൂട്ടത്തകര്‍ച്ച ഇന്ത്യയുടെ പതനം ആസന്നമാക്കി.

റിസര്‍വ് ദിനത്തിന്റെ ആദ്യ സെഷനില്‍ത്തന്നെ ക്യാപ്റ്റന്‍ വിരാട് കോലിയും ചേതേശ്വര്‍ പൂജാരയും കൈല്‍ ജയ്മിസനു മുന്നില്‍ കീഴടങ്ങിയതാണ് നിര്‍ണായകമായത്. ഋഷഭ് പന്ത് മാത്രമാണ് അല്‍പമെങ്കിലും പൊരുതിനിന്നത്. രണ്ടാം ഇന്നിങ്‌സില്‍ കൂട്ടത്തകര്‍ച്ച നേരിട്ട് 170 റണ്‍സിന് പുറത്തായ ഇന്ത്യ, ന്യൂസീലന്‍ഡിനു മുന്നില്‍ ഉയര്‍ത്തിയത് 139 റണ്‍സിന്റെ താരതമ്യേന അനായാസ വിജയലക്ഷ്യം.

‘മത്സരഫലവും താരങ്ങളുടെ പ്രകടനവും നമ്മള്‍ വിലയിരുത്തും. ടീമിനെ ശക്തിപ്പെടുത്താന്‍ ആവശ്യമായ ഘടകങ്ങള്‍ എന്തൊക്കെയെന്ന് കണ്ടെത്തും. ചില പ്രത്യേക സാഹചര്യങ്ങളില്‍ കൂട്ടത്തോടെ തകരുന്ന പതിവും അവസാനിപ്പിക്കാന്‍ വേണ്ടതു ചെയ്യും’ – മത്സരശേഷം കോലി പറഞ്ഞു.

‘ടീമിനെ ശക്തിപ്പെടുത്താന്‍ ഇനിയും ഒരു വര്‍ഷമൊന്നും കാത്തിരിക്കില്ല. ഭാവിയിലേക്കുള്ള പദ്ധതികള്‍ ഉടന്‍ തയാറാക്കും. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ നമ്മുടെ ടീം മികച്ചതാണ്. ആഴമുള്ള ബാറ്റിങ് നിരയും വൈവിധ്യമാര്‍ന്ന ബോളിങ്ങും ആത്മവിശ്വാസമുള്ള താരങ്ങളുമുണ്ട്. ടെസ്റ്റ് ടീമിലും സമാനമായ മാറ്റങ്ങള്‍ വരുത്തും’ – കോലി

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …