ശാസ്ത്രത്തിന്റെ മാതാവ് എന്ന് അറിയപ്പെടുന്ന ഗണിതശാസ്ത്രത്തിന് നൊബേല്‍ സമ്മാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഗണിതശാസ്ത്ര അദ്ധ്യാപകനും സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവുമായ എല്‍ സുഗതന്റെ നേതൃത്വത്തിലുള്ള ഗണിതശാസ്ത്ര അദ്ധ്യാപകരുടെയും ഗണിതശാസ്ത്ര ബിരുദ- ബിരുദാനന്തര ബിരുദധാരികളുടെയും സോഷ്യല്‍ ആക്റ്റിവിസ്റ്റുകളുടെയും കൂട്ടായ്മയായ #നൊബേല്‍4മാത്സ് ഈ ആവശ്യത്തെ പിന്തുണയ്ക്കുന്ന ലോകകമെമ്പാടുമുള്ള പത്തുലക്ഷത്തിലധികം പേരുടെ ഒപ്പ് ശേഖരിക്കുന്നതിനായി 100ലേറെ രാജ്യങ്ങളില്‍ നിന്നുള്ള 1001 പേരടങ്ങിയ ഇന്റര്‍നാഷണല്‍ കാമ്പയിന് ബ്രിഗേഡ് രൂപീകരിച്ചു. മില്യന്‍ സൈന്‍ കാമ്പയില്‍ എന്നു പേരിട്ടിരിക്കുന്ന ഒപ്പ് ശേഖരണ കാമ്പയിന്റെ ഉദ്ഘാടനം ആള്‍ഫ്രെഡ് നൊബേലിന്റെ 190 ആം ജന്മവാര്ഷിക …