‘അമ്മയുടെയും മകളുടെയും ട്രിപ്പ്’ എന്ന അടിക്കുറിപ്പുമായി ലിസി തന്നെയാണ് വിദേശത്തു നിന്നുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ലണ്ടനിലാണ് ലിസിയും കല്യാണിയും ഇപ്പോള്‍ ഉളളത്. കണ്ടാല്‍ സഹോദരിമാരെപ്പോലെ ഉണ്ടെന്നും ലിസി വീണ്ടും സിനിമയിലേക്ക് തിരിച്ചുവരണമെന്നുമൊക്കെയുള്ള രസകരമായ കമന്റുകളാണ് ചിത്രത്തിനു ലഭിക്കുന്നത്.
ലിസിയുടെ സുഹൃത്തുക്കളായ നടി രാധിക ശരത്കുമാര്‍, ഖുശ്ബു സുന്ദര്‍ എന്നിവരും കമന്റ് ചെയ്യുന്നുണ്ട്. കല്യാണി പകര്‍ത്തിയ ചിത്രങ്ങളാണ് ലിസി പങ്കുവച്ചിരിക്കുന്നത്.
പ്രിയദര്‍ശന്‍ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് ലിസി. ‘ഓടരുതമ്മാവാ ആളറിയാം’ എന്ന ചിത്രത്തിലൂടെ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുമ്പോള്‍ 16 വയസ്സ് മാത്രമായിരുന്നു ലിസിക്ക് പ്രായം. തുടര്‍ന്ന് പ്രിയദര്‍ശന്റെ ഒട്ടേറെ ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാന്‍ ലിസിക്ക് കഴിഞ്ഞു. 1990 ഡിസംബറില്‍ ഇരുവരും വിവാഹിതരായി. നീണ്ട 22 വര്‍ഷത്തെ ദാമ്പത്യം 2014 ല്‍ അവസാനിച്ചു.