തിരുവല്ല: മാന്യമായി വസ്ത്രം ധരിച്ച് മണി മണിയായി മലയാളം പറഞ്ഞ് മണി എക്സ്ചേഞ്ച് സ്ഥാപനത്തില്‍ തട്ടിപ്പിന് ശ്രമിച്ച ഇറാനിയന്‍ പൗരന് അറസ്റ്റില്‍. സ്ഥാപനത്തിലെ ജീവനക്കാരുടെ അവസരോചിതമായ ഇടപെടലാണ് സൊഹ്റാബ് ഘോലിപോര്‍ എന്ന ഇറാനിയെ കുടുക്കിയത്. റോ, ഐബി ഉദ്യോഗസ്ഥര്‍ എത്തി നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ 2018 ജൂലൈ 31 ന് പത്തനംതിട്ട റോയല്‍ ഡ്യൂട്ടി പെയ്ഡ് ഷോപ്പ് ഉടമ ഷെറിന് ഷായില്‍ നിന്ന് 60000 രൂപ തട്ടിയെടുത്തിരുന്നുവെന്നും കണ്ടെത്തി. ഇയാളില്‍ നിന്ന് നിരോധിത ഇന്ത്യന്‍ കറന്‍സിയും പിടികൂടി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടു …