ജില്ലാ കലക്ടറെയും എസ്പിയെയും സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ചതിന് പോലീസ് എത്തിയപ്പോള്‍ ചീത്ത വിളി

16 second read

പത്തനംതിട്ട: പത്തനംതിട്ടയിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനാണ് കെന്നഡി ചാക്കോ. അന്ധരുടെ ആശാകേന്ദ്രം എന്ന പേരില്‍ ചെറിയ സാമൂഹിക പ്രവര്‍ത്തനവുമൊക്കെയായി തുടങ്ങി ഇപ്പോള്‍ കെന്നഡി ചാക്കോ ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്നു. കുറേ അനാഥരെ സംരക്ഷിക്കുകയും ചെയ്യുന്നു. കഴിഞ്ഞ 16 ന് രാത്രി സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടില്‍ ജില്ലാ കലക്ടറെയും എസ്പിയെയും അധിക്ഷേപിച്ചു കൊണ്ട് കെന്നഡി ചാക്കോ ലൈവില്‍ പ്രത്യക്ഷപ്പെട്ടു. കുറച്ചധികം പോസ്റ്റ് ഇടുകയും ചെയ്തു.

വിവരമറിഞ്ഞ നാട്ടുകാരില്‍ ചിലര്‍ പൊലീസില്‍ പരാതിപ്പെട്ടു. പത്തനംതിട്ട എസ്എച്ച്ഓ ന്യൂമാന്റെ നേതൃത്വത്തില്‍ പൊലീസ് കെന്നഡിയുടെ താമസ സ്ഥലത്ത് എത്തി. ഇതോടെ പൊലീസുകാര്‍ക്ക് നേരെയായി ഇയാളുടെ അഭ്യാസം. പൊലീസ് ഇന്‍സ്പെക്ടറോട് വരെ ഇയാള്‍ തട്ടിക്കയറി. അപ്പോഴും ചില പൊലീസുകാര്‍ അച്ചായാ, എന്നൊക്കെ വിളിച്ച് ഇയാളോട് വിധേയത്വം കാണിക്കുന്നുണ്ടായിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …