കോവിഡ് 19 ഒമാനില്‍ 163 പുതിയ രോഗികള്‍

16 second read

മസ്‌കത്ത്: ഒമാനില്‍ 163 പുതിയ കോവിഡ് രോഗികള്‍. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 83,769 ആയി ഉയര്‍ന്നു. 198 പേര്‍ക്ക് കൂടി രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 78,386 പേര്‍ ഇതിനോടകം രാജ്യത്ത് കോവിഡിനെ അതിജീവിച്ചു. രോഗമുക്തി നിരക്ക് 93.6 ശതമാനമായി ഉയര്‍ന്നു.

അതേസമയം, കോവിഡ് ബാധിച്ച് ആറ് പേര്‍ കൂടി മരണപ്പെട്ടു. ഒമാനിലെ കോവിഡ് മരണം 609 ആയി ഉയര്‍ന്നു. 42 പേരെ കൂടി കോവിഡ് ചികിത്സക്കായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും മന്ത്രാലയം അറിയിച്ചു. 429 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 151 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …