ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടെ കസേരയില്‍ വെള്ളാപ്പളളി നടേശന് തുടരുന്നത് നിയമവിരുദ്ധമായി. കമ്പനിയായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള അരുവിപ്പുറം ശ്രീനാരായണ ധര്‍മ പരിപാലന യോഗത്തില്‍ ഒരംഗത്തിന് വോട്ട് എന്നതാണ് നിയമം. എന്നാല്‍ സാങ്കേതികത്വം പറഞ്ഞ്, കസേരയില്‍ അള്ളിപ്പിടിച്ചു കിടക്കുകയാണ് വെള്ളാപ്പള്ളിയും മോനും. ജനാധിപത്യ പ്രക്രിയ പാടേ അട്ടിമറിച്ചാണ് വര്‍ഷങ്ങളായി സമുദായത്തെ വെള്ളാപ്പള്ളി അട്ടിമറിച്ചു കൊണ്ടിരിക്കുന്നത്. ആനുപാതിക പ്രാതിനിധ്യം എന്നൊരു കാര്യം എസ്എന്‍ഡിപി യോഗം എന്ന കമ്പനിയുടെടേയോ കേരളാ നോണ്‍ട്രേഡിങ് കമ്പനീസ് ആക്ടിന്റെയോ ഒരു വകുപ്പിലും പറയുന്നില്ല. തീര്‍ത്തും ജനാധിപത്യ രഹിതമായ തെരഞ്ഞെടുപ്പ് വഴി ജനറല്‍ …