ഇനി എംബസിയുടേയോ എയര്‍ ഇന്ത്യയുടെയോ വിളി കാത്തിരിക്കേണ്ട: യുഎഇയില്‍ നിന്ന് മടങ്ങാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ നിന്ന് ടിക്കറ്റ്

16 second read

അബുദാബി: യുഎഇയില്‍ നിന്ന് വന്ദേഭാരത് വിമാനങ്ങളില്‍ നാട്ടിലേയ്ക്ക് മടങ്ങാന്‍ കാത്തിരിക്കുന്നവര്‍ ഇനി എംബസിയുടേയോ എയര്‍ ഇന്ത്യയുടെയോ വിളി കാത്തിരിക്കേണ്ട. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റ് വഴിയോ,അറേബ്യന്‍ ട്രാവല്‍ ഏജന്‍സിയുടെ ഓഫിസുകളില്‍ നേരിട്ടെത്തിയോ ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് അബുദാബിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

യുഎഇയിലെ അംഗീകൃത എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബുക്കിങ് ഏജന്റുകളില്‍ നിന്നും ടിക്കറ്റ് വാങ്ങാം. ഇന്ത്യന്‍ എംബസിയുടെ വെബ്‌സൈറ്റില്‍ പേര് റജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായിരിക്കും യാത്രാനുമതി. ജൂലൈ മൂന്ന് മുതല്‍ 14 വരെയുള്ള നാലാം ഘട്ടത്തില്‍ അബുദാബി, ദുബായ് എന്നിവിടങ്ങളില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങളിലേക്കാണ് യാത്രക്കാര്‍ക്ക് നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുമതി. അബുദാബിയില്‍ നിന്ന് ഒന്‍പതും ദുബായില്‍ നിന്ന് ഇരുപത്തിനാലും സര്‍വീസുകളാണ് നാലാം ഘട്ടത്തില്‍ യുഎഇയില്‍ നിന്ന് കേരളത്തിലേക്കുള്ളത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …