ഗള്‍ഫിലെ ആറു രാജ്യങ്ങളിലായി കോവിഡില്‍ പൊലിഞ്ഞത് 286 മലയാളി ജീവന്‍

18 second read

ദുബായ് :ഗള്‍ഫിലെ ആറു രാജ്യങ്ങളിലായി കോവിഡില്‍ പൊലിഞ്ഞത് 286 മലയാളി ജീവന്‍. യുഎഇ- 113, സൗദി – 103 , കുവൈത്ത് – 44, ഖത്തര്‍-11, ഒമാന്‍ – 11, ബഹ്‌റൈന്‍ – 4 എന്നിങ്ങനെയാണു മരിച്ചവരുടെ എണ്ണം.

സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1,8,2493 ആയി. ഇതില്‍ 1,24,755 പേര്‍ സുഖം പ്രാപിച്ചു. പുതുതായി 3,989 പേര്‍ക്ക് രോഗം. മരണം 1,551. യുഎഇയില്‍ കോവിഡ് മരണം 313. രോഗം ബാധിച്ച 47,797 പേരില്‍ 36411 പേര്‍ സുഖപ്പെട്ടു. ഖത്തറില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലും പാര്‍ക്കുകളിലുമെല്ലാം പതിവു തിരക്ക് വീണ്ടും തുടങ്ങി. രോഗികള്‍: 94,413. സുഖപ്പെട്ടവര്‍: 78,702. മരണം 110.

കുവൈത്തില്‍ 44,942 രോഗികളില്‍ 35,494 പേര്‍ സുഖം പ്രാപിച്ചു. മരണം 348. ഒമാനില്‍ മരിച്ച 163 പേരില്‍ 102 പേര്‍ വിദേശികളാണ്. 38,150 രോഗികളില്‍ 21,200 പേര്‍ രോഗമുക്തരായി. ബഹ്‌റൈനില്‍ രോഗികള്‍ 24,267. സുഖപ്പെട്ടവര്‍: 19,781. മരണം: 81.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …