തിരുവനന്തപുരം: രണ്ട് ആരോഗ്യപ്രവര്‍ത്തകരും ഒരു പോലീസുദ്യോഗസ്ഥനും അടക്കം 26 പേര്‍ക്ക് ഇന്ന് കേരളത്തില്‍ കോവിഡ് 19 സ്ഥിരീകരിച്ചു.പോസിറ്റീവ് ആയതില്‍ 14 പേര് കേരളത്തിനു പുറത്തുനിന്ന് വന്നവരാണ്. കോവിഡ് അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കാസര്‍കോട്ട് 10 പേര്‍ക്കും മലപ്പുറത്ത് അഞ്ച് പേര്‍ക്കും പാലക്കാട്, വയനാട് ജില്ലകളില്‍ 3 പേര്‍ക്കും കണ്ണൂരില്‍ രണ്ടു പേര്‍ക്കും പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.മൂന്നു പേരുടെ ഫലം നെഗറ്റീവായി.കൊല്ലം 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് നെഗറ്റീവ് ആയത്. കേരളത്തിനു പുറത്തുനിന്നു വന്നവരില്‍ …