എയര്‍ ഇന്ത്യ പ്രത്യേക ആഭ്യന്തര വിമാനസര്‍വീസുകള്‍ 19 മുതല്‍

16 second read

ന്യൂഡല്‍ഹി: അടച്ചിടല്‍കാരണം രാജ്യത്തെ വിവിധ നഗരങ്ങളില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനായി എയര്‍ ഇന്ത്യ പ്രത്യേക ആഭ്യന്തര വിമാനസര്‍വീസ് നടത്തുന്നു. ഈ മാസം 19 മുതല്‍ അടുത്തമാസം രണ്ടുവരെയാണ് ആദ്യഘട്ട സര്‍വീസ്. വന്ദേ ഭാരത് ദൗത്യത്തിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായാണിത്. കൊച്ചിയില്‍നിന്ന് 12 സര്‍വീസുകളുണ്ടാകും.

വിവിധ നഗരങ്ങളില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാനായി റെയില്‍വേ കഴിഞ്ഞ ദിവസം പ്രത്യേക തീവണ്ടി സര്‍വീസ് ആരംഭിച്ചിരുന്നു. അതേ മാതൃകയിലാണ് ഇതും. വിമാനക്കൂലി യാത്രക്കാര്‍വഹിക്കണം.

കൊച്ചിക്ക് പുറമേ ഡല്‍ഹി (173 സര്‍വീസുകള്‍), മുംബൈ (40), ഹൈദരാബാദ് (23), അഹമ്മദാബാദ്, ബെംഗളൂരു തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് സര്‍വീസ്. ഡല്‍ഹിയില്‍ നിന്ന് കൊച്ചി, ജയ്പുര്‍, ബെംഗളൂരു, ഹൈദരാബാദ്, അമൃത്സര്‍, അഹമ്മദാബാദ്, വിജയവാഡ, ഗയ, ലഖ്‌നൗ എന്നിവിടങ്ങളിലേക്ക് വിമാനമുണ്ടാകും.

മുംബൈയില്‍നിന്ന് വിശാഖപട്ടണം, കൊച്ചി, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളിലേക്കും കൊച്ചിയില്‍നിന്ന് ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലേക്കുമാണ് സര്‍വീസ്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടന്‍ ഇതിനുള്ള നടപടികളാരംഭിക്കുമെന്ന് എയര്‍ ഇന്ത്യാ കേന്ദ്രങ്ങള്‍ അറിയിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …