തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. മലപ്പുറം സ്വദേശികളായ ഇവര്‍ രണ്ടുപേരും കഴിഞ്ഞദിവസം വിദേശത്തുനിന്നുവരാണ്. രോഗം സ്ഥിരീകരിച്ച് ഇടുക്കിയില്‍ ചികിത്സയിലായിരുന്ന ഒരാളുടെ പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്. ഏഴാംതിയതി ദുബായ്-കരിപ്പൂര്‍ വിമാനത്തിലെത്തിയ കോട്ടക്കല്‍ ചാപ്പനങ്ങാടി സ്വദേശിയായ 39കാരനും അബുദാബി-കൊച്ചി വിമാനത്തിലെത്തിയ 23കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. 39കാരന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍നിന്ന് നേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയിരുന്നത്. അബുദാബിയില്‍നിന്ന് കൊച്ചിയിലെത്തിയ 23 കാരനെ അന്നു …