പൊലീസുകാരുടെ ചാരായം വാറ്റ്: എക്സൈസ് കൈയോടെ പൊക്കിയത് 14 ലിറ്റര്‍ ചാരായവുമായി പൊലീസുകാരനെ: വാറ്റു ചാരായം കൊണ്ടുവന്ന മറ്റൊരു പൊലീസുകാരന്‍ മുങ്ങി

16 second read

കൊച്ചി: എക്സൈസുകാരെ പൊലീസ് പിടിച്ചെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ പൊലീസുകാരെ എക്സൈസ് പൊക്കിയിരിക്കുന്നു. വെറുതേയല്ല, അരലിറ്റര്‍ കൊള്ളുന്ന 29 കുപ്പിയില്‍ വാറ്റു ചാരായവുമായിട്ടാണ് മട്ടാഞ്ചേരിയില്‍ വച്ച് ജില്ലാ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലെ പൊലീസുകാരനായ ഡിബിനെ എക്സൈസ് പൊക്കിയത്. 14.5 ലിറ്റര്‍ ചാരായമാണ് ഉണ്ടായിരുന്നത്. ചാരായം വാറ്റി എത്തിച്ച മൂവാറ്റുപുഴക്കാരനായ മറ്റൊരു പൊലീസുകാരന്‍ ബേസില്‍ ജോസ് മുങ്ങി. ചാരായം വില്‍ക്കാന്‍ കരാര്‍ ഏറ്റ വിഘനേഷ് എന്ന യുവാവിനെ എക്സൈസ് സംഘം പിടികൂടിയതോടെയാണ് പൊലീസിന്റെ പങ്ക് വ്യക്തമായത്.

പൊലീസുകാരനാണെന്നുള്ള ആനുകൂല്യം ചാരായം കടത്തുന്നതിന് തുണയായി. ബേസില്‍ ജോസ് ആണ് ചാരായം വിഘ്നേഷിന് എത്തിച്ചു കൊടുത്തിരുന്നത്. ഡിബിനും ബേസിലും ജില്ലാ പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്നവരാണ്. ഇവര്‍ കൊണ്ടു വരുന്ന ചാരായം ആവശ്യക്കാര്‍ക്ക് വിറ്റഴിക്കാനുള്ള ഏജന്റായിരുന്നു വിഘ്നേഷ്. ഇയാളെയാണ് എക്സൈസ് സംഘം ആദ്യം പൊക്കിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് തനിക്ക് ചാരായം തരുന്നത് ജില്ലാ ആസ്ഥാനത്തെ പൊലീസുകാരാണെന്ന് വിഘ്നേഷ് മൊഴി നല്‍കിയത്. എക്സൈസുകാര്‍ നടത്തിയ രഹസ്യ നീക്കത്തിനൊടുവില്‍ ഡിബിനെ കിട്ടിയെങ്കിലും ബേസില്‍ മുങ്ങൂകയായിരുന്നു. പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ബേസിലിനായി തെരച്ചില്‍ ഊര്‍ജിതമാക്കി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …