ബഹ്റൈനില്‍ നിന്നും 182 യാത്രക്കാരുമായി വിമാനം നെടുമ്പാശേരില്‍

16 second read

കൊച്ചി: ബഹ്റൈനില്‍ നിന്നും 182 യാത്രക്കാരുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങി. രാത്രി 11.30 ഓടെയാണ് വിമാനം ലാന്‍ഡ് ചെയ്തത്. വിമാനത്തില്‍ എത്തിയവരെ വൈദ്യ പരിശോധന ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ക്ക് ശേഷം നിരീക്ഷണത്തിലാക്കും.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയ പ്രവാസികളെ ‘വന്ദേ ഭാരത്’ മിഷന്റെ ഭാഗമായി കേരളത്തിലെത്തുന്ന നാലാമത്തെ വിമാനമാണിത്. കൊച്ചിയില്‍ വ്യാഴാഴ്ച രാത്രി അബുദാബിയില്‍ നിന്നെത്തിയ വിമാനമാണ് മിഷന്റെ ഭാഗമായി കേരളത്തിലെത്തിയ ആദ്യ വിമാനം. കോഴിക്കോട് വ്യാഴാഴ്ച ദുബായില്‍ നിന്നും വെള്ളിയാഴ്ച റിയാദില്‍ നിന്നും ഓരോ വിമാനമെത്തി.

കൊച്ചിയില്‍ ലാന്‍ഡ് ചെയ്ത വിമാനത്തിലെ 37 പേര്‍ തൃശൂര്‍ ജില്ലയില്‍ നിന്നുള്ള വരും 35 പേര്‍ എറണാകുളത്ത് നിന്നുള്ളവരുമാണ്. കാസര്‍കോട്, തിരുവനന്തപുരം ജില്ലകളില്‍ നിന്ന് ഓരോരുത്തര്‍ മാത്രമാണുള്ളത്. വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളില്‍ നിന്നും വിമാനത്തില്‍ ആളുകളുണ്ട്. ഇതുകൂടാതെ കര്‍ണാടകയില്‍ നിന്ന് മൂന്നു പേരും ഒരു തമിഴ്നാട് സ്വദേശിയും ഫ്ളൈറ്റില്‍ എത്തിയിട്ടുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …