പത്തനംതിട്ട: കോവിഡിനെ നേരിട്ടതിന്റെ പേരില്‍ ഏറെ പ്രശംസ കേട്ട ജില്ലയാണ് പത്തനംതിട്ട. അത് പക്ഷേ, ഒരു ടീം വര്‍ക്കായിരുന്നു. പി.ആര്‍. ഏജന്‍സിയുടെ പിന്‍ബലത്തോടെ ചിലര്‍ ആ നേട്ടം ഹൈജാക്ക് ചെയ്ത് സ്വന്തം പേരിലാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ദേശീയ അവാര്‍ഡിനുള്ള കടലാസ് പണികളും നടക്കുന്നു. എന്നാല്‍, കോവിഡിലുണ്ടാക്കിയ പേര്, ഒറ്റ രാത്രി കൊണ്ട് പേരുദോഷമാക്കി മാറ്റിയിരിക്കുകയാണ് ജില്ലാ ഭരണകൂടവും വിവിധ സര്‍ക്കാര്‍ വകുപ്പുകളും. ആര്‍ക്കും ഒരു ഉത്തരവാദിത്തവുമില്ല എന്നതാണ് സ്ഥിതി. ഇതു മൂലം ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് വന്ന് പെരുവഴിയില്‍ കൊച്ചു കുട്ടികളുമായി കിടക്കേണ്ട ഗതികേടാണ് ഒരു വിമുക്തഭടനും കുടൂംബത്തിനും ഉണ്ടായത്. 750 കിലോമീറ്റര്‍ ഒറ്റയിരുപ്പിന് കാര്‍ ഓടിച്ചു വന്ന വിമുക്്ത ഭടനെയും കൂടുംബത്തെയും ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് കയറ്റാതിരുന്ന കഥ ഇന്ന് പത്രങ്ങള്‍ വാര്‍ത്തയാക്കിയിട്ടുണ്ട്. അത് ജില്ലാ ഭരണകൂടത്തിന്റെ പിടിപ്പു കേടാണെന്ന് ആരോപിച്ച് വിമുക്തഭടന്റെ സഹോദരന്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു. ചെന്നൈയില്‍ നിന്ന് വന്ന മറ്റു രണ്ടുപേര്‍ കുമ്പനാട് കുടുങ്ങിപ്പോയ കഥ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗവും കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റുമായ അജയകുമാര്‍ വല്ലുഴത്തിലും പങ്കു വച്ചു.
ക്വാറന്റൈന്‍ കേന്ദ്രത്തിന് മുന്നില്‍ കുടുങ്ങിപ്പോയ വിമുക്തഭടന്‍ പ്രക്കാനം സ്വദേശി പി.കെ. ഷൈന്റെ സഹോദരന്‍ പി.കെ. സുനില്‍കുമാര്‍ പ്രക്കാനം ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ:
ഗള്‍ഫില്‍ നിന്നും കൊച്ചിയില്‍ വിമാനമിറങ്ങി അവിടെ നിന്ന് കെ.എസ്ആര്‍.ടി.സിയില്‍ റാന്നിയിലേക്ക് പോയ പ്രവാസികള്‍ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ കൊച്ചുവെളുപ്പാന്‍ കാലത്ത് കാത്തുനില്ക്കുന്നത് പോസ്റ്റി ലൈക്കും കമന്റും വാരി കൂട്ടിയ ചില ‘ ബ്രോ” മാരുടെ മൂക്കിന് കീഴില്‍ 750 കിലോമീറ്ററോളം ബെംഗളൂരില്‍ നിന്നു കാറോടിച്ച് എത്തിയ വിമുക്തഭടനും കുടുംബത്തിനും ജില്ലാ ഭരണകൂടത്തിന്റ മൂക്കിനു കീഴില്‍ നിരീക്ഷണ കേന്ദ്രത്തിനായി പെരുവഴിയില്‍ കാത്ത് കിടക്കേണ്ടി വന്നത് മണിക്കൂറുകളോളം…….
രണ്ട് കൊച്ചു കുട്ടികളുമായി പുലര്‍ച്ചെ 4 ന് തിരിച്ച് 11 ന് കേരളാ അതിര്‍ത്തിയായ വാളയാര്‍ ചെക്ക്പോസ്റ്റില്‍ എത്തി. പരിശോധന കഴിഞ്ഞ് കോഴഞ്ചേരി മുത്തൂറ്റ് നേഴ്സിങ്ങ് ഹോസ്റ്റലിലെ നിരീഷണ കേന്ദ്രത്തില്‍ എത്താന്‍ നിര്‍ദ്ദേശം നല്കിയതിനെ തുടര്‍ന്ന് 4 മണിയോടെ യാത്ര തുടര്‍ന്ന എന്റെ സഹോദരന്‍ കൂടിയായ വിമുക്തഭടന് അല്പ സമയത്തിനകം ഞങ്ങളുടെ സ്വന്തം പഞ്ചായത്തായ ചെന്നീര്‍ക്കരയില്‍ നിന്നു പുതിയ സന്ദേശമെത്തി കോഴഞ്ചേരിയിലെ കേന്ദ്രത്തില്‍ സൗകര്യം ഇല്ല അതുകൊണ്ട് പത്തനംതിട്ട മണ്ണില്‍ റീജന്‍സി ഹോട്ടലില്‍ ഒരുക്കിയിട്ടുള്ള നിരീഷണ കേന്ദ്രത്തിലേക്ക് വണ്ടി വിട്ടോളാന്‍…..
ഇതിനിടെ സഹോദരനായ ഞാന്‍ തന്നെ പത്തനംതിട്ട നഗരസഭാ ചെയര്‍ പേഴ്സണ്‍ ശ്രീമതി റോസ്ലിന്‍ സന്തോഷിനെ വിളിച്ച് വിവരം അന്വേഷിച്ചു. എന്നാല്‍ നഗരസഭയുടെ നിയന്ത്രണത്തിലുള്ള നിരീക്ഷണ കേന്ദ്രത്തിലേക്ക് വരുന്നവരുടെ പട്ടികയില്‍ അനിയനും കുടുംബവും ഇല്ലായെന്നും, മറ്റ് ഒരറിയിപ്പും ലഭിച്ചിട്ടില്ലന്നുമാണ്.ചെയര്‍ പേഴ്സണ്‍ മറുപടി നല്കിയത്.
ഇതെ തുടര്‍ന്ന് ഞാന്‍ കളക്ടറെ തന്റെ 9447029008 എന്ന ഔദ്യോഗിക നമ്പരില്‍ 10 ലധികം തവണയും. 0468 2222515 എന്ന ഓഫിസ് നമ്പരില്‍ 15 ലധികം തവണയും വിളിച്ചു.. ദോഷം പറയരുതല്ലോ.. കളക്ടര്‍ബ്രോയോ . മറ്റ് ജീവനക്കാര്‍ ആരും തന്നെഫോണ്‍ എടുത്തില്ല.
ഇതിനിടെ നഗരസഭ അദ്ധ്യക്ഷ .നഗരസഭാ സെക്രട്ടറി മുംതാസിനെ വിവരം ധരിപ്പിക്കുകയും. തുടര്‍ന്ന് അവര്‍ ചെന്നീര്‍ക്കര പഞ്ചായത്ത് സെക്രട്ടറിയുമായി ബന്ധപ്പെട്ടപ്പോള്‍ തങ്ങള്‍ക്ക് വിമുക്തഭടനും കുടുംബത്തിനുമായി ക്രമീകരണങ്ങള്‍ ഒന്നും ഒരുക്കുവാന്‍ സാധിച്ചില്ലന്നും. ഇന്നത്തേക്ക് ഒന്ന് അഡ്ജസ്റ്റ് ചെയ്യു…. നാളെ ഞാന്‍ എന്തെങ്കിലും നോക്കാം.. എന്ന ലാഹവത്തോടെയുള്ള മറുപടിയാണ് നല്കിയത്.
ഇതിനിടെ നഗരസഭയുടെ ഉത്തരവാദിത്വം അല്ലായെങ്കില്‍ പോലും .തന്റെ സ്വന്തം ഉത്തരവാദിത്വത്തില്‍അനിയനും കുടുംബത്തിനും താമസ സൗകര്യം ഒരുക്കാന്‍ വേണ്ട നടപടി സ്വീകരിക്കാം എന്ന നല്ല വാക്ക് വിളിച്ച് പറയാന്‍നഗരസഭാ അദ്ധ്യക്ഷ മടി കാട്ടിയില്ല…
ഇതിനിനോടകം തന്നെ ഹോട്ടല്‍ മണ്ണില്‍ റീജന്‍സില്‍ എത്തിയ ഞാന്‍ .അവിടെ നിയോഗിച്ചിരുന്ന വോളണ്ടിയേഴ്സിനോട് വിവരങ്ങള്‍ പറഞ്ഞപ്പോള്‍ ഇങ്ങനെയൊരു കൂട്ടര്‍ക്ക് ഇവിടെ താമസ സൗകര്യം ഒരുക്കാനുളള നിര്‍ദ്ദേശം ഇല്ലായെന്ന് പറഞ്ഞ് വാതില്‍ കൊട്ടി അടയ്ക്കുകയാണ് ഉണ്ടായത്. അപ്പോഴേക്കും. അനിയനും കുടുംബവും ഹോട്ടലിന് മുന്നില്‍ എത്തി ചേര്‍ന്നു കഴിഞ്ഞു.. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ സഹോദരനും വോളണ്ടിയേഴ്സിനെ ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ചെവിക്കൊള്ളാന്‍ പോലും തയ്യാറായില്ല…
ഇതിനിടെ വിവരമറിഞ്ഞ് എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ കൂടി വിഷയത്തില്‍ ഇടപ്പെട്ടു.. .ഇതിനോടകം തന്നെ മുനിസിപ്പല്‍ചെയര്‍പേഴ്സണ്‍ ഹോട്ടലില്‍ എത്തി.. സെക്രട്ടറിയുടെ കൂടി നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടച്ച ഹോട്ടലിന്റെ വാതിലുകള്‍ രാത്രി 11 ഓടെ തുറക്കുകയായിരുന്നു…
ഇതെ തുടര്‍ന്ന് ഞാന്‍ കളക്ടറെ വിളിച്ചപ്പോള്‍ എല്ലാം പരിഹരിച്ചില്ലെ…. നഗരസഭാ സെക്രട്ടറി എല്ലാം റെഡിയാക്കിയെന്ന് പറഞ്ഞല്ലോ എന്ന ചോദ്യമാണ് മറുതലയില്‍ നിന്നുണ്ടായത്…
ഇതൊക്കെ ജില്ലാ ഭരണകൂടത്തിന്റെ ഔധാര്യമായി എനിക്ക് തോന്നിയില്ല കാരണം ആത്മാര്‍ത്ഥതയുളള ഭരണകൂടമെങ്കില്‍ ഞാന്‍ ,നിരവധി തവണ വിളിച്ചപ്പോള്‍ ഒന്ന് ഫോണ്‍ എടുക്കുകയോ, അല്ലങ്കില്‍ ഒന്നു തിരിച്ച് വിളിക്കുകയോ ചെയ്യുമായിരുന്നില്ലേ ഈ ‘പൊളി ബ്രോ’
ഒളിച്ചും പാത്തും കാട്ടിലൂടെയൊന്നുമല്ലല്ലോ എന്റെ സഹോദരന്‍ കര്‍ണ്ണാടക സംസ്ഥാനത്തില്‍ നിന്നും. തമിഴ്നാട് പിന്നിട്ട് കേരളത്തിലും പത്തനംതിട്ടയിലും എത്തിയത്.
പത്തനംതിട്ട കളക്ടര്‍ നല്കിയ പാസുമായി നിയമ വിധേയമായി തന്നെയാണ് എത്തിയത്. പ്രവാസി കള്‍ക്കൊപ്പം അന്യ സംസ്ഥാനത്തു നിന്നുംമെത്തുന്നവര്‍ക്ക് നിരീക്ഷണ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ടന്നുളള ജില്ലാ ഭരണകൂടത്തിന്റെ അവകാശവാദം ഊതി വീര്‍പ്പിച്ച ബലൂണായിരുന്നുവെന്ന് അനുഭവത്തിലൂടെ മനസിലായി ….
ഈ മഹാമാരിക്ക് എതിരെയുളള സര്‍ക്കാരിന്റെ പോരാട്ടങ്ങളുടെ കരുത്ത് ഇന്നാട്ടിലെ,ആരോഗ്യ വകുപ്പിന്റെയും പോലിസിന്റെയും അടക്കം ചില സര്‍ക്കാര്‍ വകുപ്പുകളുടെ ഉറക്കമൊഴിഞ്ഞുളള പ്രവര്‍ത്തനങ്ങള്‍ തന്നെയാണന്ന കാര്യത്തില്‍ ആര്‍ക്കാണ് സംശയം..?
എന്നാല്‍ ഇതെല്ലാം തന്റെ മാത്രം കഴിവാണന്നാണ് സ്വന്തമായി പി.ആര്‍. വര്‍ക്കു തൊഴിലാളികളുള്ള ചില ആള്‍ ദൈവങ്ങളുടെ അബദ്ധധാരണ……
രാജ്യത്തിന് വേണ്ടി ജീവന്‍ പണയപ്പെടുത്തി ശത്രു രാജ്യത്തോടെ പടപൊരുതിയ ജവാനോടുള്ള സമീപനം ഇതാണങ്കില്‍ കൊറോണയോടെ പട നയിച്ചുകൊണ്ട് വരും ദിവസങ്ങളില്‍ ഇക്കൂട്ടരുടെ മുന്നിലേക്ക് വരാന്‍ പോകുന്നവരുടെ അവസ്ഥ എന്തായി തീരുമെന്നതിലാണ് ആശങ്ക….:
അജയകുമാര്‍ വല്ലുഴത്തിലിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ:
ക്വാറന്റൈന്‍ ചെയ്യപ്പെടാനുള്ള ആള്‍ ഒരു മണിക്കൂറായി വാഹനത്തില്‍ ഇരിക്കുന്നത് അറിഞ്ഞാണ് കുമ്പനാട് സമീപം എത്തിയത്. ഐപിസി ഫെലോഷിപ് കെട്ടിടമാണ് ക്വാറന്റൈന്‍ കേന്ദ്രമായി തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍ അതിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ എത്തിയില്ലെന്നാണ് ബന്ധപ്പെട്ട അധികാരികള്‍ പറയുന്നത്. (ചെന്നൈയില്‍ നിന്ന് വന്ന ആള്‍ പുല്ലാട്ടുകാരനാണ് മറ്റൊരാള്‍ ഓമല്ലൂരിലാണ് പോകേണ്ടത്) കോയിപ്രം പഞ്ചായത്തില്‍ ഇദ്ദേഹം താമസിക്കുന്ന വാര്‍ഡിന്റെ മെമ്പര്‍ ശ്രീകുമാരി കോയിപ്രം പഞ്ചായത്ത് പ്രസിഡണ്ടിനെയും സെക്രട്ടറിയും അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. വീട്ടില്‍ ക്വാറന്റൈനില്‍ വയ്ക്കാന്‍ കോയിപ്രം പഞ്ചായത്ത് പ്രസിഡണ്ട് നിര്‍ദ്ദേശിച്ചു. ഒടുവില്‍ ജില്ലാകലക്ടറെ വരെ ബന്ധപ്പെടേണ്ടതായി വന്നു. പതിനൊന്നരയോടെ പൊലീസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ രംഗത്തെത്തി .ഇവരുടെ വാഹനം പഞ്ചറായത് സ്ഥിതി കൂടുതല്‍ വഷളാക്കി. ജില്ലാ കലക്ടര്‍ ഇടപെട്ട് ആരോഗ്യവകുപ്പില്‍ അറിയിച്ച് ആംബുലന്‍സ് വിട്ടു തന്ന് ആളിനെ തിരുവല്ല അറ്റ്ലസ് റെസിഡെന്‍സി ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റി. ഓമല്ലൂരുള്ള ആളെ ഓമല്ലൂരിലേക്കും മാറ്റി. നിഖില്‍ എം നായര്‍, രതീഷ് പണിക്കര്‍ ഉള്‍പ്പെടെ ഭക്ഷണവും മറ്റും എത്തിച്ചു നല്കി. എ എസ്ഐമാരായ വിനോദ് കുമാര്‍, മോഹന്‍ എന്നിവര്‍ അവരെ തിരുവല്ലയിലേക്ക് മാറ്റിന്നത് വരെ കൂടെയുണ്ടായിരുന്നു. രാത്രി ഒരു മണിയോടെ പ്രശ്നത്തിന് പരിഹാരമായി. പഞ്ചറായ വാഹനം ഇവര്‍ക്കൊപ്പം ആറന്മുളയിലെത്തിയ മറ്റൊരു ടാക്സിക്കാരനും ചേര്‍ന്ന് രാത്രി തന്നെ ശരിയാക്കി കൊണ്ടുപോയി. മോട്ടോര്‍ വാഹന വകുപ്പ് അറേഞ്ച് ചെയ്ത് നല്‍കിയ വാഹനത്തില്‍ ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴി എത്തിയ ഇവര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് വരെ ആവശ്യമില്ലാതെ യാത്ര ചെയ്യേണ്ട സ്ഥിതി വന്നു. (അതെന്തു കൊണ്ടാണന്നറിയില്ല)
https://www.facebook.com/photo.php?fbid=2880879892019195&set=a.1352883051485561&type=3&theater