തിരുവനന്തപുരം: ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഉമ്മന്‍ചാണ്ടി. യുഡിഎഫില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ല. ഘടക കക്ഷികള്‍ക്ക് സീറ്റ് നല്‍കുന്നത് സംബന്ധിച്ചും തീരുമാനമായിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അതേസമയം, ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ഥിത്വം തള്ളാതെ എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് രംഗത്തെത്തി. ഉമ്മന്‍ചാണ്ടി മികച്ച സ്ഥാനാര്‍ഥിയെന്ന് കെ പി സി സി അധ്യക്ഷന്‍ ആവത്തിച്ചപ്പോള് സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. എന്നാല്‍ മത്സര രംഗത്തുണ്ടാകില്ലെന്നാണ് ഉമ്മന്‍ചാണ്ടിയോട് അടുത്തവൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍, സിറ്റിങ് എം എല്‍ എമാര്‍ മത്സരിക്കേണ്ടതില്ലെന്ന …