അനധികൃത ടാക്സി: നടപടി ശക്തമാക്കാന്‍ റോയല്‍ ഒമാന്‍ പൊലീസ്

16 second read

മസ്‌കത്ത്: അനധികൃത ടാക്സി സംവിധാനത്തിനെതിരെ നടപടി ശക്തമാക്കാന്‍ റോയല്‍ ഒമാന്‍ പൊലീസ്. വിമാനത്താവളങ്ങളിലേക്ക് യാത്രാ സൗകര്യമൊരുക്കി നിരക്ക് ഈടാക്കുന്നവര്‍ക്കെതിരെയാണ് പൊലീസ് നടപടി ശക്തമാക്കിയിരിക്കുന്നത്. പിഴ ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കാണിച്ച് വിമാനത്താവളത്തില്‍ ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍, വിദേശികള്‍ക്ക് സുഹൃത്തുക്കളുമായി കാറില്‍ സഞ്ചരിക്കുന്നതിന് വിലക്കില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കുന്നു. സുഹൃത്തുക്കളെ വാഹനത്തില്‍ കയറ്റുന്നതിനോ ലക്ഷ്യ സ്ഥാനത്ത് എത്തിക്കുന്നതിനോ വിദേശികള്‍ക്ക് അനുമതിയില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, സുഹൃത്തുക്കളല്ലാത്തവര്‍ക്ക് വേണ്ടി നിരക്ക് ഈടാക്കി ടാക്സി സര്‍വ്വീസ് നടത്തിയാല്‍ 35 റിയാല്‍ പിഴയാണ് ഒമാന്‍ ഗതാഗത നിയമത്തില്‍ ശിക്ഷ.

രാജ്യത്ത് സ്വദേശികള്‍ക്ക് മാത്രമാണ് ടാക്സി സര്‍വ്വീസിന് അനുമതിയുള്ളത്. എന്നാല്‍, വിദേശികള്‍ അനധികൃതമായി ടാക്സി സര്‍വ്വീസ് നടത്തുന്നതിനെതിരെ പൊലീസ് നടപടി ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് സുഹൃത്തുക്കള്‍ പോലും ഇത്തരത്തില്‍ വിമാനത്താവളം ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലേക്ക് സഞ്ചരിക്കുന്നതില്‍ നിന്ന് പിന്നോട്ടുപോയത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …