സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് സുപ്പീരിയര്‍ ജനറല്‍ വീണ്ടും നോട്ടീസയച്ചു

16 second read

കൊച്ചി: കാനോനികമായ നടപടിയെടുക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് വയനാട് കാരയ്ക്കാമല എഫ്.സി.സി. കോണ്‍വെന്റിലെ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് സുപ്പീരിയര്‍ ജനറല്‍ വീണ്ടും നോട്ടീസയച്ചു.
ഫെബ്രുവരി ആറിനകം വിശദീകരണം എഴുതി സമര്‍പ്പിക്കാനാണ് നിര്‍ദേശം. ആലുവ അശോകപുരത്താണ് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ (എഫ്.സി.സി.) ആസ്ഥാനം. സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫാണ് നോട്ടീസയച്ചിരിക്കുന്നത്.അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് നേരത്തെയും നോട്ടീസയച്ചിരുന്നു.

ജനുവരി ഒമ്പതിന് ഹാജരായി വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരുന്നത്. പിന്നീട് 14 വരെ നീട്ടിനല്‍കി. എന്നാല്‍ ഹാജരാകില്ലെന്ന് സിസ്റ്റര്‍ ലൂസി വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് വീണ്ടും കത്തയച്ചിരിക്കുന്നത്. 13 കുറ്റങ്ങളാണ് കത്തില്‍ പറയുന്നത്.

  1. നേരിട്ടുവന്ന് കാണാനുള്ള നിര്‍ദേശം അനുസരിച്ചില്ല.
  2. 2015 മേയ് പത്തിന് നല്‍കിയ സ്ഥലംമാറ്റ ഉത്തരവ് പാലിച്ചില്ല.
  3. അനുമതിയില്ലാതെ ഡ്രൈവിങ് പഠിക്കുകയും ലൈസന്‍സ് നേടുകയും ചെയ്തു. വലിയ തുക മുടക്കി കാര്‍ വാങ്ങുകയും ചെയ്തു. ദാരിദ്ര്യവും അനുസരണയും വ്രതമായെടുത്തിരിക്കുന്നതിന് എതിരാണിത്.
  4. 2017 ഡിസംബറിനു ശേഷം ശമ്പളം സമര്‍പ്പിച്ചിട്ടില്ല.
    5.അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ചു.
  5. പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് സാമ്പത്തിക ഇടപാടുകള്‍ നടത്തി.
  6. ക്രൈസ്തവേതര പത്രങ്ങളിലും വാരികകളിലും ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.
  7. സാമൂഹിക മാധ്യമങ്ങളിലും ടി.വി. ചാനലുകളിലും സ്ഥിരമായി പ്രത്യക്ഷപ്പെടുന്നു. സഭയെയും സന്ന്യാസ സമൂഹത്തെയും അപകീര്‍ത്തിപ്പെടുത്തുന്നു.
  8. വൈകീട്ട് മഠത്തില്‍നിന്നു പോയി രാത്രി വൈകി തിരിച്ചെത്തുന്നു.
  9. പൊതു പ്രാര്‍ഥനകളിലും കൂട്ടായുള്ള ഭക്ഷണത്തിലും പങ്കെടുക്കുന്നില്ല.
  10. സന്ന്യാസ സഭയുടെ ഡ്രസ് കോഡ് ലംഘിച്ചു.
  11. ഒരു ജേണലിസ്റ്റിനെ ഒരു രാത്രിയില്‍ മുറിയില്‍ താമസിപ്പിച്ചു.
  12. കൊച്ചിയില്‍ കന്യാസ്ത്രീകളുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ പങ്കെടുത്തു.
Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ സുഹാറിന് സമീപം ലിവ റൗണ്ട് എബൗട്ടിലുണ്ടില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ട…