ദളിത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പ്രഭാതസവാരിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

17 second read

അടൂര്‍: ദളിത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും ഏറത്ത് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ മണക്കാല പനവിള പുത്തന്‍വീട്ടില്‍അടൂര്‍ മോഹന്‍ദാസ്(45) പ്രഭാതസവാരിക്കിടെ കുഴഞ്ഞുവീണ് മരിച്ചു.ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം. അടൂര്‍ കാര്‍ഷിക ഗ്രാമവികസന ബാങ്ക് ഡയറക്ടറും ഏറത്ത് പട്ടികജാതി-വര്‍ഗ സഹകരണ സംഘം പ്രസിഡന്റുമാണ്. ഡി സി സി അംഗം,അടൂര്‍ സഹകരണ അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍, അടൂര്‍ സെന്റ് സിറിള്‍സ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍, കെ എസ് യു – യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പരേതനായ സിദ്ധനര്‍ സര്‍വ്വീസ് സൊസൈറ്റി നേതാവും മണക്കാട് ഗവ.എല്‍ പി എസ് റിട്ട. ഹെഡ്മാസ്റ്ററുമായിരുന്ന കെ.എ.ഗോപാലന്റെയും തങ്കമ്മയുടേയും മകനാണ്.
ഭാര്യ സന്ധ്യ എസ് ( സ്റ്റാഫ് .അടൂര്‍ ഗവ.എംപ്ലോയ്‌സ് പെന്‍ഷനേഴ്‌സ് സഹകരണ സംഘം)മക്കള്‍: മാനസ സന്ധ്യ, അനന്തപദ്മനാഭന്‍.സംസ്‌ക്കാരം നാളെ ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പില്‍.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ ഐ സി സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ,വൈസ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, അടൂര്‍ പ്രകാശ് എം.എല്‍.എ, ഡി സി സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ്, കെ പി സി സി സെക്രട്ടറി അഡ്വ പഴകുളം മധു, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ പന്തളം സുധാകരന്‍ എന്നിവര്‍ അനുശോചിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …